Malayalam
ലാലേട്ടന്റെ ആ വാക്കുകള്‍ കേട്ട് താന്‍ ശരിക്കും ഭയന്നു; പിന്നെ കുറച്ച് സന്തോഷവും തോന്നിയിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍
ലാലേട്ടന്റെ ആ വാക്കുകള്‍ കേട്ട് താന്‍ ശരിക്കും ഭയന്നു; പിന്നെ കുറച്ച് സന്തോഷവും തോന്നിയിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന് എന്ന ഷാജോണിന്റെ വേഷം വലിയ പ്രശംസ നേടിയ കഥാപാത്രങ്ങളില്‍ ഒന്നയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷാജോണ്‍.
‘ദൃശ്യം കണ്ടു കഴിഞ്ഞപ്പോള്‍ ലാലേട്ടന് വിളിച്ചു പറഞ്ഞത് മോനെ നീ ഒരാഴ്ച കഴിഞ്ഞു തിയേറ്ററിലേക്ക് പോയാല്‍ മതി, ഇപ്പോള്‍ പോകണ്ട’ എന്നാണ്. ആരാധകര്‍ എന്നെ സ്വീകരിക്കാന്‍ പോകുന്നത് ഏതു വിധമാണ് എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി, അത് കേട്ടപ്പോള്‍ ഞാനും കുറച്ചു ഭയന്നു.
പക്ഷേ ചെയ്ത കഥാപാത്രം അത്രയും നന്നായത് കൊണ്ടാണല്ലോ ലാലേട്ടന് അങ്ങനെ വിളിച്ചു പറഞ്ഞത് എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. ഒരു നടനെന്ന നിലയില്‍ എനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചു തുടങ്ങിയതും ദൃശ്യത്തിനു ശേഷമാണ്’ എന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു.
അതേസമയം, ഷാജോണ്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ആദ്യ സിനിമയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. ഉദയകൃഷ്ണ-സിബി.കെ.തോമസ് രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് സന്ധ്യ മോഹനായിരുന്നു. ‘മൈഡിയര്‍ കരടി’ ആയിരുന്നു തന്റെ ആദ്യ മലയാള ചിത്രമെന്നും അതില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം വാങ്ങി തന്നത് കോട്ടയം നസീര്‍ ആയിരുന്നുവെന്നുമാണ് ഷാജോണ്‍ പറഞ്ഞത്.
നിനക്ക് ഒരു വേഷമുണ്ട്, പക്ഷേ മുഖം പുറത്ത് കാണില്ല. പൂര്‍ണമായും മാസ്കിനുള്ളില്‍ ആയിരിക്കും. അതും കരടിയുടെ മാസ്ക്. പക്ഷേ നിനക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ട്. ഇതായിരുന്നു ‘മൈഡിയര്‍ കരടി’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കോട്ടയം നസീര്‍ ഇക്ക എന്നോട് പറഞ്ഞത്. മാസ്കിനുള്ളില്‍ ആണ് അഭിനയമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അങ്ങനെ മുഖം കാണിക്കാതെ ഞാന്‍ ആദ്യത്തെ എന്റെ സിനിമ ചെയ്തു”എന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു.
