Malayalam
സാന്ത്വനത്തിലെ ജയന്തിയുടെ ജീവിതത്തിന് കൂട്ടായി ഇനി ആൽബി; ആശംസയുമായി സ്നേഹ ശ്രീകുമാർ: സാന്ത്വനം കുടുംബം ഇവിടെ ഒന്നിക്കുന്നു…
സാന്ത്വനത്തിലെ ജയന്തിയുടെ ജീവിതത്തിന് കൂട്ടായി ഇനി ആൽബി; ആശംസയുമായി സ്നേഹ ശ്രീകുമാർ: സാന്ത്വനം കുടുംബം ഇവിടെ ഒന്നിക്കുന്നു…
ഏഷണിയും കുശുമ്പും അസൂയയുമായി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ താരമാണ്. സാന്ത്വനം സീരിയലിലെ ജയന്തി. പൗര്‍ണമി തിങ്കള്‍ സീരിയലിനു ശേഷമാണു ജയന്തി കഥാപാത്രമായി അപ്സര സാന്ത്വനത്തിലേക്ക് എത്തിയത്. അപ്സരയുടെ ജീവിതത്തിലെ പുത്തൻ സന്തോഷമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അപ്സര പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു.
അപ്സരയ്ക്ക് ആശംസകളുമായി ആദ്യം രംഗത്ത് എത്തിയത് സ്നേഹ ശ്രീകുമാറാണ്. അടുത്തദിവസമാണ് അപ്സരയും, സംവിധായകൻ ആൽബി ഫ്രാൻസിസും ജീവിതത്തിൽ ഒന്നാകുന്നത്. എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നാണ് സ്നേഹ ആശംസിചിരിക്കുന്നത്.
നാളെ വിവാഹിതരാവുന്ന ആൽബിയ്ക്കും അപ്സരയ്ക്കും വിവാഹമംഗളാശംസകൾ. നാളെ തിരക്കിനിടയിൽ മുങ്ങിപ്പോകാതിരിക്കാൻ ഇന്നേ ആശംസകൾ, ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷകരമായ ദാമ്പത്യം ഉണ്ടാകട്ടെ എന്നും സ്നേഹആശംസിച്ചു . നിരവധി ആരാധകർ ആണ് സ്നേഹയുടെ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് ആശംസകൾ അറിയിക്കുന്നത്.
അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പിന്നിട്ട അപ്സര മുപ്പതോളം സീരിയലുകളും കുറച്ച് ഷോ കളും ചെയ്തിട്ടുണ്ട്. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി എന്നിങ്ങനെ ഷോകള്‍ ആങ്കര്‍ ചെയ്ത തനിക്ക് ആങ്കറിംഗും ഒരുപാട് ഇഷ്ടമാണെന്നും അപ്സര പറഞ്ഞിരുന്നു. “ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടം”, എന്ന് അപ്സര ഇടയ്ക്കൊരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.
അഭിനയിക്കാന്‍ ഒത്തിരി കൊതിച്ചിട്ടാണ് താന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്ന് അപ്സര അടുത്തിടെ പറഞ്ഞിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുന്നത് പ്രായം നോക്കി അല്ലെന്നും പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ മതിയെന്നുമാണ് അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയത്.
