Malayalam
സംവിധായകന് ജോണി ആന്റണിയിക്ക് ആശംസകളുടെ പ്രവാഹം; സുരേഷ് ഗോപിയും ദിലീപും ഉള്‍പ്പെടെ ആശംസകള്‍ അറിയിച്ചത് നിരവധി പേര്
സംവിധായകന് ജോണി ആന്റണിയിക്ക് ആശംസകളുടെ പ്രവാഹം; സുരേഷ് ഗോപിയും ദിലീപും ഉള്‍പ്പെടെ ആശംസകള്‍ അറിയിച്ചത് നിരവധി പേര്
സംവിധായകനായും നടനായും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജോണി ആന്റണി. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ ഇപ്പോഴിതാ, ജോണി ആന്റണിയുടെ അമ്പതാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകരും താരങ്ങളും. സുരേഷ് ഗോപിയും ദിലീപും അടക്കമുള്ള താരങ്ങളും ജോണി ആന്റണിയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു ജോണിയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘സി ഐ ഡി മൂസ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യ ഭയ്യ, തോപ്പില്‍ ജോപ്പന് എന്നിങ്ങനെ പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഈ പറക്കും തളിക, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നിങ്ങനെ ഏതാനും ചിത്രങ്ങളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും 2018ല്‍ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ഡ്രാമ മുതല്‍ ആണ് ജോണി ആന്റണിയിലെ നടന് ശ്രദ്ധ നേടി തുടങ്ങിയത്.
ജോസഫ്, ഇട്ടിമാണി, ഗാനഗന്ധര്വ്വന്, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഓപ്പറേഷന് ജാവ എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം മിന്നും പ്രകടനമാണ് ജോണി ആന്റണി കാഴ്ച വച്ചത്.
