Malayalam
ജഡ്ജി അമ്മാവനെ വിശ്വസിച്ച് മുന്നോട്ട് പോയിട്ടും ദിലീപിനെ അമ്മാവന് കയ്യൊഴിഞ്ഞു!; ഒന്നും കാര്യമായി അങ്ങ് ഏറ്റില്ല
ജഡ്ജി അമ്മാവനെ വിശ്വസിച്ച് മുന്നോട്ട് പോയിട്ടും ദിലീപിനെ അമ്മാവന് കയ്യൊഴിഞ്ഞു!; ഒന്നും കാര്യമായി അങ്ങ് ഏറ്റില്ല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപിനെതിരം വീണ്ടും പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയാണ്. ഇതിനിടെ ദിലീപ് ഉപയോഗിച്ചിരുന്ന ഫോണുകളും വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അങ്ങനെ കുറച്ച് ദിവസങ്ങളായി ദിലീപ് നെട്ടോട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ പൂജകളും പ്രാര്‍ത്ഥനകളുമായി നടക്കുകയാണ് ദിലീപ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ദിലീപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപ് പണ്ട് ജഡ്ജി അമ്മാവന് നല്കിയ നിവേദ്യങ്ങള്‍ ഒന്നും കാര്യമായി അങ്ങ് ഏറ്റില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
കോട്ടയം ജില്ലയില്‍ പുരാതനമായ ഒരു ക്ഷേത്രം ഉണ്ട്. ചെറുവളളി ദേവി ക്ഷേത്രം. ഈ അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ ദേവിയാണ്. നാളുകളായി വിധി വരാതെ നീളുന്ന കേസുകളില്‍ നീതി ലഭിക്കാനായി അനുഗ്രഹം തേടിയെത്തുന്നത് ഇവിടെയാണ് എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപും ജഡ്ജി അമ്മാവന്റെ അടുത്ത് എത്തിയിരുന്നു. അടനേദ്യവും കരിക്കഭിഷേകവും നടത്തുകയും ചെയ്തു. 2019 മാര്‍ച്ച് 9 നാണ് ഇതെല്ലം നടക്കുന്നത്. ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലായ് 19ന് സഹോദരന് അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന് കോവിലില്‍ വഴിപാട് നടത്തിയിരുന്നു. പക്ഷെ നേര്‍ന്ന വഴിപാടുകള്‍ എല്ലാം വെറുതെ ആയി പോയി എന്ന് മാത്രം. സ്വന്തം ഭാഗത്ത് ന്യായവും സത്യവും ഉണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് ആ വിശ്വാസത്തിന് സ്വയം നല്കാവുന്ന ഒരു ആത്മീയമായ ഊന്നലാണ് ഈ ക്ഷേത്രദര്‍ശനവും വഴിപാടുകളും.
തിരുവിതാംകൂറിലെ ജഡ്ജിജായിരുന്ന ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിക്കപ്പെട്ടതെന്നാണ് വിശ്വാസം. 18-ാം നൂറ്റാണ്ടിന്റെ മധ്യം. കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണ് അന്ന് തിരുവിതാംകൂറിലെ മഹാരാജാവ്. അന്നത്തെ സദര്‍ കോടതി ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമപുരത്ത് മഠത്തിലെ ഗോവിന്ദപിള്ള. നീതിശാസ്ത്രത്തില്‍ പണ്ഡിതനും നിയമംവിട്ട് അണുവിട മാറാത്തയാളുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ പരാതി അദ്ദേഹത്തിന് പരിഗണിക്കേണ്ടി വന്നു. അന്ന് ബന്ധുവാണെന്ന പരിഗണനപോലും നല്‍കാതെ വധശിക്ഷയും വിധിച്ചുവത്രേ….
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും നീതിയല്ല നടപ്പായതെന്നും പിന്നീട് ഗോവിന്ദപിള്ള അറിഞ്ഞു. കുറ്റബോധം വേട്ടയാടിയ അദ്ദേഹം രാജാവിന്റെ മുന്നിലെത്തി. തെറ്റ് ഏറ്റുപറഞ്ഞ് തനിക്ക് വധശിക്ഷ നല്‍കണമെന്ന് അപേക്ഷിച്ചു. ഈ അപേക്ഷതില്‍ നിന്നും പിന്തിരിപ്പിക്കാന് രാജാവ് ഏറെ ശ്രമിച്ചുവെങ്കിലും ഗോവിന്ദപിള്ള വഴങ്ങിയില്ല. ഉപ്പൂറ്റി മുറിച്ച ശേഷം രക്തംവാര്‍ന്ന് മരിക്കും വരെ തൂക്കിലിടണമെന്ന് ഗോവിന്ദപിള്ള സ്വയം വിധിയെഴുതി. രാജാവ് ശിക്ഷ നടപ്പാക്കാന്‍ നിര്‍ബന്ധിതനായി.
ഗോവിന്ദപിള്ളയെയും അനന്തരവന്റെയും ദുര്‍മരണത്തിന് ശേഷം നാട്ടില്‍ അനിഷ്ടപൂജകളും ഉണ്ടായിത്തുടങ്ങി. ഇരുവരുടെയും ആത്മാക്കളെ കുടിയിരുന്നി. ദോഷ പരിഹാര പൂജകള്‍ വേണമെന്ന് പ്രശ്നവിധിയില്‍ തെളിഞ്ഞു. ഗോവിന്ദപിള്ളയുടെ ആത്മാവിനെ മൂല കുടുംബമായ ചെറുവള്ളിയിലെ ദേവീക്ഷേത്രത്തില്‍ കുടിയിരുത്താനും അനന്തരവനെ പനയാര്‍ കാവില്‍ കുടിയിരുത്താനും തീരുമാനിച്ചു. ചെറുവള്ളിയില്‍ ഗോവിന്ദപിള്ളയുടെ പ്രതിഷ്ഠ നടത്തി. പിന്നീട് ഗോവിന്ദപിള്ളയെന്ന ജഡ്ജിയമ്മാവന് 1978 ല്‍ ഉപദേവാലയവും പണിതുവെന്നാണ് വിശ്വാസം.
എന്നാല്‍ ദിലീപ് മാത്രമല്ല, നീതി തേടിയെത്തിയ സെലിബ്രിറ്റികളുടെ നീണ്ട നിരയും അവരുടെ വ്യവഹാര കഥയും പങ്കുവയ്ക്കാനുണ്ട് ഈ ജഡ്ജിയമ്മാവന് കോവിലിന്. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്മാരും മാത്രമല്ല, രാഷ്ട്രീയ, സാമൂഹ്യം കായിക രംഗത്തെ പ്രമുഖര്‍ നിയമവഴികളില്‍ നീതി തേടി ഇവിടെ എത്താറുണ്ട്. ശ്രീശാന്ത്, ശാലു മേനോന്, സരിത എസ്.നായര്‍ എന്നിവര്‍ ഇവിടെ മുന്‍പ് വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.
ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു. മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്.ബാലകൃഷ്ണപിള്ളയും ജഡ്ജിയമ്മാവന് മുന്നില്‍ വഴിപാട് നടത്തിയ പ്രമുഖനാണ്.
