Malayalam
താനാണ് ശരിയ്ക്കും ഇര…, ഞാന്‍ കാണാത്ത കേള്‍ക്കാത്ത ഒരു കാര്യം എന്റെ തലയിലേയ്ക്ക് എടുത്ത് വെക്കാന്‍ ഞാന്‍ സമ്മതിക്കില്ല; കരുക്കള്‍ ശ്രദ്ധിച്ച് നീക്കി ദിലീപ്
താനാണ് ശരിയ്ക്കും ഇര…, ഞാന്‍ കാണാത്ത കേള്‍ക്കാത്ത ഒരു കാര്യം എന്റെ തലയിലേയ്ക്ക് എടുത്ത് വെക്കാന്‍ ഞാന്‍ സമ്മതിക്കില്ല; കരുക്കള്‍ ശ്രദ്ധിച്ച് നീക്കി ദിലീപ്
കേരളക്കരയാകെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പ്രധാനകേസുകളിലൊന്നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. വര്‍ഷങ്ങള്‍ ഏറെ പിന്നിടിമ്പോഴും വാദപ്രതിവാദങ്ങള്‍ വാശി ചോരാതെ കോടതി മുറികളില്‍ പ്രതിധ്വനിക്കുന്നുണ്ട്. ഈ സംഭവവുമായ ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകളും തെളിവുകളുമായി രംഗത്തെത്തിയതോടെ ഇതിനെയെല്ലാം എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ശ്രമത്തിലാണ് ദിലീപും വക്കീലും.
പുതിയ നീക്കങ്ങളുമായി ദിലീപ് എത്തുമ്പോള്‍ താനാണ് ശരിയ്ക്കും ഇര എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഞാന്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ഞാന്‍ കാണാത്ത കേള്‍ക്കാത്ത ഒരു കാര്യം എന്റെ തലയിലേയ്ക്ക് എടുത്ത് വെക്കാന്‍ ഞാന്‍ സമ്മതിക്കില്ല. കാരണം ഞാന്‍ മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്.
അത് ഞാന്‍ സമ്മതിക്കില്ല. അതിനാല്‍ സിബിഐ വന്നാലും കേരള പോലീസ് ആയാലും എന്തിന്റെ കൂടെയും ഞാന്‍ നില്ക്കും. ഒരു അച്ഛന് എന്ന നിലയില്‍ എന്റെ മകളുടെ മുന്പില് ഞാന്‍ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. തീര്‍ച്ചയായും ഞാന്‍ അത് തെളിയിക്കുകയും ചെയ്യും എന്നാണ് ദിലീപ് പറയുന്നത്. മാത്രമല്ല, നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസും, ഈ ആരോപണവും വെറും കെട്ടിച്ചമച്ച കഥകളാണെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം നടത്തുന്ന സംഘത്തിന്റെ തലവന്‍ ശ്രീജിത്തും, മുന്‍പ് അന്വേഷണ സംഘത്തിനു നേതൃത്വം നല്കിയ എ.ഡി.ജി.പി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസും ചേര്‍ന്നൊരുക്കിയ തിരക്കഥയാണ് പുതിയ കേസെന്നതാണ് ദിലീപിന്റെ വാദം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ രംഗത്തു വന്ന പ്രമുഖ നടി, ശ്രീജിത്ത് കഥ എഴുതിയ സിനിമയിലൂടെ അഭിനയ രംഗത്തു വന്നതാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ ഓര്‍മ്മപ്പെടുത്തലിനു പിന്നിലും, കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ മുകുള്‍ റോത്തഗിയെയും അണി നിരത്തിയുള്ള അന്തിമ നിയമ പോരാട്ടത്തിനാണ് ദിലീപ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന് എ.ഡി.ജി.പി ശ്രീജിത്തിന്റെ കുടുംബവുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള നീക്കങ്ങളും, ദിലീപിന്റെ അഭിഭാഷകര്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബാലചന്ദ്രകുമാര്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയുമായി നടത്തിയ ചാറ്റുകള്‍ ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ശ്രീജിത്തിന്റെ സഹോദരിയുടെ മകനു സിനിമയില്‍ പാടാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ചാറ്റില്‍, പയ്യന്റെ അമ്മ, അതായത് ശ്രീജിത്തിന്റെ സഹോദരി ഒരു ജില്ലാ ജഡ്ജിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റിനു ഒടുവില്‍ ”തീര്‍ച്ചയായും അതു ഗുണമേ ഉണ്ടാക്കൂ ഏവര്‍ക്കും’ എന്നു കൂടി ബാലചന്ദ്രന് എടുത്തു പറഞ്ഞിട്ടുണ്ട്. എന്തു ഗുണമാണ് ഉണ്ടാകുക എന്നതിന് ഇനി മറുപടി പറയേണ്ടത് ബാലചന്ദ്രന് തന്നെയാണ്. ചാറ്റില്‍ ശ്രീജിത്ത് ഡി.ഐ.ജി ആണു എന്നു പറഞ്ഞതില്‍ നിന്നു തന്നെ ഇതിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു വ്യക്തം.
ഡി.ഐ.ജി ആയിരിക്കെയാണ് ഒരു ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനു ശ്രീജിത്ത് സസ്പെന്‍ഷനില്‍ ആയിരുന്നത്. ഇതുള്‍പ്പെടെ ശ്രീജിത്തിനെതിരായ സകല റിപ്പോര്‍ട്ടുകളും ഹൈക്കോടതിക്കു മുന്‍പാകെ ദിലീപ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍, ശ്രീജിത്തിനെതിരായ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഉള്‍പ്പെടെ ഉത്തരവുകളും ഉള്‍പ്പെടുന്നുണ്ട്. ഇത്രയധികം റിപ്പോര്‍ട്ടുകള്‍ എതിരായി ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥന് എങ്ങനെ സര്‍വ്വീസില്‍ തുടരുന്നു എന്ന കാര്യത്തില്‍ സീനിയര്‍ അഭിഭാഷകരും അന്തംവിട്ടിരിക്കുകയാണ്.
ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഉത്തരവിട്ടാല്‍, ശ്രീജിത്തിനെതിരെ മാത്രമല്ല, റിട്ടയര്‍ ചെയ്ത് വീട്ടില്‍ ഇരിക്കുന്ന ഉന്നതര്‍ ഉള്‍പ്പെടെ കുരുക്കിലാവാനാണ് സാധ്യത. ദിലീപിനെതിരെ ശക്തമായ ഒരു തെളിവും ക്രൈംബ്രാഞ്ച് ഇതുവരെ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍, അന്വേഷണ സംഘത്തിനെതിരെയും കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി പി ശ്രീജിത്തിനെതിരെയും നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അഭിഭാഷകര്‍ ഹാജരാക്കിയിരിക്കുന്നത്.
