Malayalam
മഞ്ജു ദിലീപിന്റെ ശത്രുവായത് ആ നിമിഷം മുതല്‍; മഞ്ജുവിനെ ഒതുക്കാനും ശ്രമം നടന്നു; മുന്‍കൂര്‍ ജാമ്യം ലഭിച്ച ഷേം പല്ലിശ്ശേരിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു
മഞ്ജു ദിലീപിന്റെ ശത്രുവായത് ആ നിമിഷം മുതല്‍; മഞ്ജുവിനെ ഒതുക്കാനും ശ്രമം നടന്നു; മുന്‍കൂര്‍ ജാമ്യം ലഭിച്ച ഷേം പല്ലിശ്ശേരിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു
കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി വിധി എത്തിയത്. കടുത്ത ഉപാധികളോട് കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ദിലീപിന്റെ വീടിനു മുന്നില്‍ മധുരം വിളമ്പിയാണ് ദിലീപ് ആരാധകര്‍ വിധിയെ സ്വാഗതം ചെയ്തത്. മറ്റ് ചിലരാകട്ടെ സോഷ്യല്‍ മീഡിയ വഴിയും സന്തോഷം പങ്കിട്ടു.
എന്നാല്‍ ജാമ്യ വിധി വന്ന് കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലെ കവര്‍ ഫോട്ടോ മാറ്റിയത് വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. യു ആര് ജി ജേര്‍ണി എന്ന് കുറിച്ച ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഇതിനു പിന്നാലെ മഞ്ജുവിന്റെ ഫേസ്ബുക്ക് നിറയെ ദിലീപ് ആരാധകരുടെ കമന്റുകളുടെ ബഹളമായിരുന്നു. ഇതിനു പിന്നാലെ എല്ലാകാര്യങ്ങളിലും വ്യത്യസ്തമായി പ്രതികരിക്കാനുള്ള വിനായകന്റെ പോസ്റ്റും ചര്‍ച്ചയായി. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ ഇത് അറിയാതെ സംഭവിച്ചതല്ലെന്നും ഇതിനു പിന്നില്‍ വ്യക്തമായ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്ന വീഡിയോയുടെ സ്ക്രീന്‍ ഷോട്ടാണ് വിനായകന് പങ്കുവെച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന പല്ലിശ്ശേരി മുമ്പ് പറഞ്ഞ വാക്കുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. മഞ്ജു വാര്യരുടെ പതിന്നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ചാണ് പല്ലിശ്ശേരി പറയുന്നത്. നൃത്തത്തിലൂടെ…, പരസ്യചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചാണ് പല്ലിശ്ശേരി പറയുന്നത്. ഇത്രയും ആരാധകരുടെ മഞ്ജു വീണ്ടും ക്യാമറയക്ക് മുന്നിലെത്തിയത് നൃത്തത്തിലൂടെയായിരുന്നു. ദിലീപ് വിലക്കിയിട്ടും മഞ്ജു രണ്ടാമതും പൊതു വേദിയില്‍ നൃത്തം അഭ്യസിച്ചു.
തന്റെ വീട്ടിനുള്ളില്‍ തന്റെ ഭാര്യയായും തന്റെ മകളുടെ അമ്മയായും മാത്രം മഞ്ജു ജീവിച്ചാല്‍ മതിയെന്നായിരുന്നു ദിലീപ് വാശിപിടിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ദിലീപിനൊപ്പമുള്ള താമസത്തില്‍ നിന്നും കുറേയേറെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ മഞ്ജു ഒരു തിരിച്ചറിവ് ആഗ്രഹിച്ചിരുന്നു. അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ പലരും മഞ്ജുവിന് സിനിമയിലൂടെ തിരിച്ചെത്തിയാല്‍ പോരേ എന്നായിരുന്നു ചോദിച്ചിരുന്നത്. എന്നാല്‍ മഞ്ജുവിന് തിരിച്ചെത്താന്‍ ഇതിലും വലിയ ഒരു പ്ലാറ്റ് ഫോം വേറെ ഉണ്ടായിരുന്നില്ല.
ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിനു മുമ്പ് സംവിധായകന് രഞ്ജിത്തുമായി ആയിരുന്നു ഒരു ബിഗ് ബജറ്റ് ചിത്രം മഞ്ജുവിന് പറഞ്ഞിരുന്നത്. എന്നാല്‍ മഞ്ജുവിന്റെ തിരിച്ചുവരവ്.., കുറഞ്ഞ കാലത്തിനുള്ളില്‍ ലഭിച്ചതു കണ്ടതോടെ ദിലീപിന് മഞ്ജു കടുത്ത ശത്രുവായി മാറി. തുടര്‍ന്ന് മഞ്ജുവിന്റെ അവസരങ്ങളെല്ലാം തട്ടിമാറ്റാനായിരുന്നു ദിലീപിന്റെ ശ്രമം. ഇതിനായി രഞ്ജിത്തിനെ വിളിക്കുകയും മഞ്ജുവിനെ സിനിമയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേറെയും പല കാരണങ്ങള്‍ കൊണ്ട് രഞ്ജിത്ത് ആ സിനിമ തന്നെ ഉപേക്ഷിച്ചു. താന്‍ കാരണമാണ് സിനിമ ഉപേക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞ മഞ്ജു പരസ്യമായി താന്‍ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന് അറിയിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രം ഉണ്ടായതെന്നുമാണ് പല്ലിശ്ശേരി പറയുന്നത്.
അതേസമയം, മഞ്ജുവിന്റെ മറ്റൊരു ക്യൂട്ട് പരസ്യ ചിത്രം കൂടി ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. മഞ്ജു ഗ്രാന്‍ഡ് അമ്പാസിഡര്‍ ആയ മൈ ജിയുടെ പരസ്യ ചിത്രത്തിലാണ് മഞ്ജു അടിപൊളി ലുക്കില്‍ പ്രത്യക്ഷ്യപ്പെട്ടിരിക്കുന്നത്. മഞ്ജുവിന് പ്രായം റിവേഴ്സ് ഗിയര്‍ ആണെന്നും പ്രായം കൂടും തോറും ലുക്കും കൂടുകയാണെന്നും ഇപ്പോള്‍ കമ്ടാല്‍ പതിനഞ്ചു വയസ് മാത്രമേ തോന്നിക്കുള്ളൂ എന്നുമാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.
