Malayalam
മനോഹരിയായി എലിസബത്ത്, ബാലയുടെയും ഭാര്യയുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ പുറത്ത്; ആശംസകളുമായി ആരാധകരും
മനോഹരിയായി എലിസബത്ത്, ബാലയുടെയും ഭാര്യയുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ പുറത്ത്; ആശംസകളുമായി ആരാധകരും
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു.ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന്‍ ബാലയുടെ വിവാഹത്തെ കുറിച്ചാണ്.
ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ, ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കൊമുള്ള ചടങ്ങില്‍ നടന്‍ ഇടവേള ബാബുവും പങ്കെടുത്തു. റിസപ്ഷന്‍ സെപ്റ്റംബര്‍ നടക്കുമെന്ന വിവരം ബാല സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു’, എന്നാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബാല കുറിച്ചത്. നിരവധി പേര്‍ താരത്തിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.
