Malayalam
ഭാര്യയ്‌ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തി ബാല; പബ്‌സിസിറ്റി വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നത്; സന്തോഷ വാര്‍ത്ത ഉടനെത്തുമെന്നും താരം
ഭാര്യയ്‌ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തി ബാല; പബ്‌സിസിറ്റി വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നത്; സന്തോഷ വാര്‍ത്ത ഉടനെത്തുമെന്നും താരം
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്. ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബാല. തന്റെ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബാലയ്ക്ക് ലഭിക്കുന്നത്. അഭിനയത്തിനോടൊപ്പം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നടന്‍ സജീവമാണ്. കുടുംബവിശേഷം പങ്കുവെയ്ക്കുന്നതിനോക്കാള്‍ അധികം ചാരിറ്റി വീഡിയോകളാണ് ബാല പങ്കുവെയ്ക്കുന്നത്. നിരവധി പാവപ്പെട്ടവര്‍ക്ക് ചികിത്സസഹായവും മറ്റും ചെയ്യാറുണ്ട്. പബ്‌സിസിറ്റി വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്നും മുന്‍പ് തന്റെ ഉദ്ദ്യേശ ശുദ്ധി വെളിപ്പെടുത്തി കൊണ്ട് പറഞ്ഞിരുന്നു. ബാലയെ പോലെ തന്നെ ഭാര്യ ഡോക്ടര്‍ എലിസബത്തും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബാലയുടെ പുതിയ വീഡിയോയണ്. ബാലയ്ക്ക് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം അത് പല അവസരങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കുട്ടികള്‍ക്കായി നിരവധി ചികിത്സ സഹായവും ബാല ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിത എലിസബത്തിനോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുകയാണ് താരം. കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരുടെ വിശേഷങ്ങള്‍ സ്‌നേഹത്തോടെ ചോദിച്ച് മനസ്സിലാക്കുകയും ഇരുവരും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
നല്ല കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ബാലയേയും എലിസബത്തിനേയും ദൈവം രക്ഷിക്കട്ടെ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കുറെ സ്‌നേഹം ബഹുമാനിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. നിലവില്‍ ചെന്നൈയിലുള്ള വീട്ടിലാണ് ഇരുവരും ഉള്ളത്. എന്റെ മരണം വരെ സേവിക്കും. സന്തോഷ വാര്‍ത്ത ഉടന്‍ എത്തുമെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എലിസബത്ത് ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരുമെന്നും ദീപാവലി ആശംസയ്‌ക്കൊപ്പം നടന്‍ കുറിച്ചിരുന്നു. നടന്റെ വാക്കുകള്‍ വൈറലായതിന് പിന്നാലെയാണ് ബാല വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്നുളള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനെ കുറിച്ച് നടന്‍ പ്രതികരിച്ചിട്ടില്ല.
അമ്മയ്‌ക്കൊപ്പമുള്ള വീഡിയോയാണ് നടന്‍ ദീപാവലി ദിനത്തില്‍ പങ്കുവെച്ചത്. ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും അമ്മ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമായ കാര്യങ്ങളാണ് വീഡിയേയിലുള്ളത്. ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍.. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടന്റെ എല്ലാ വിഡിയോയും പോലെ ഇതും നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ആയിരുന്നു ബാലയുടേയും ഡോ. എലിസബത്തിന്റേയും വിവാഹം. നേരത്തെ തന്നെ താരങ്ങളുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബാല തന്നെ പിന്നീട് ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു എലിസബത്തിനെ പരിചയപ്പെടുത്തിയത്. ബാബി എന്നായിരുന്നു സംബോധന ചെയ്തത്. ശ്രീശാന്തിന്റെ ഈ വീഡിയോ ബാലയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു
ഗായിക അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് എലിസബത്തിനെ വിവാഹം കഴിക്കുന്നത്. 2010 ല്‍ ആയിരുന്നു അമൃതയുമായുള്ള വിവാഹം. 9 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ഇവര്‍ക്ക് അവന്തിക എന്നൊരു മകളുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍ ജീവിക്കുന്നത്. തന്റെ മകളേയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എലിസബത്തിനെ ഇഷ്ടമായതെന്നും വിവാഹം കഴിക്കുന്നതെന്നും കല്യാണത്തിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. അണ്ണാത്തയാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ബാലയുടെ ചിത്രം. മമ്മൂട്ടി ചിത്രമായ ബിലാലിലും നടന്‍ എത്തുന്നുണ്ട്.
