Malayalam
പേര് പറഞ്ഞില്ലെങ്കിലും ബാല സംസാരിക്കുന്നത് ആ വ്യക്തിയെക്കുറിച്ചല്ലേ.. എപ്പോഴും അവരെ കുത്തി സംസാരിക്കുന്നത് ശരിയല്ല, വളരെ മോശമാണ്; ബാലയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
പേര് പറഞ്ഞില്ലെങ്കിലും ബാല സംസാരിക്കുന്നത് ആ വ്യക്തിയെക്കുറിച്ചല്ലേ.. എപ്പോഴും അവരെ കുത്തി സംസാരിക്കുന്നത് ശരിയല്ല, വളരെ മോശമാണ്; ബാലയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വരികയായിരുന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന്‍ ബാലയുടെ വിവാഹത്തെ കുറിച്ചാണ്. ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
കഴിഞ്ഞ ദിവസം തന്റെ ഭാര്യയ്ക്ക് നേരം വന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ബാല എത്തിയിരുന്നു. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. ആര് എഴുതിച്ചു എന്നതിനെ കുറിച്ചൊന്നും ബാല വീഡിയോയില്‍ പറയുന്നില്ല. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്‌നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐഡിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു.
ഇതെല്ലാം വെറുതെ കാശ് കൊടുത്ത് കമന്റ് ഇങ്ങനെ അയക്കാന്‍ പറയുകയാണ്. എത്ര പേരെ നമുക്ക് പൊലീസില്‍ പരാതിപെടാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കു. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്‌നമുണ്ടാക്കാന്‍ വരുന്നത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരു. അപ്പോ സംസാരിക്കാം.’ എന്നും താരം പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേരാണ് ബാലയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ആരെയോ കാണിക്കാനുള്ള പ്രഹസനമായാണ് ഇങ്ങനെ കാണിക്കുന്നത്. പേര് പറഞ്ഞില്ലെങ്കിലും ബാല സംസാരിക്കുന്നത് ആ വ്യക്തിയെക്കുറിച്ചല്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. എപ്പോഴും അവരെ കുത്തി സംസാരിക്കുന്നത് ശരിയല്ല, വളരെ മോശമാണ് എന്നുള്ള കമന്റും പോസ്റ്റിന് കീഴിലുണ്ട്. രണ്ടാം വിവാഹ ശേഷം നെഗറ്റീവ് കേട്ട വേറെയും താരങ്ങളുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം, എലിസബത്തിന്റെ പിറന്നാളിന് ഓഡി കാറും ഡയമണ്ട് ആഭരണങ്ങളുമായിരുന്നു ബാല എലിസബത്തിനായി സമ്മാനിച്ചത്. വിവാഹത്തിന് പിന്നാലെയായാണ് എലിസബത്തിന്റെ പിറന്നാളും എത്തിയത്. ബാലയുടെ അമ്മയായിരുന്നു എലിസബത്തിന് സമ്മാനങ്ങള്‍ നല്‍കിയത്. മനോഹരമായ മാലയും കമ്മലുമായിരുന്നു അമ്മായിഅമ്മ മരുമകള്‍ക്കായി സമ്മാനിച്ചത്. സമ്മാനം നല്‍കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ബാല എത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.
