കോവിഡ് പശ്ചാത്തലത്തില്‍ 1500 പേര്‍ക്ക് മാത്രമാണ് ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ നടി ആനി കുറവങ്കോണത്ത് മക്കള്‍ക്കുമൊപ്പം വീട്ടുമുറ്റത്താണ് പൊങ്കാല അര്‍പ്പിച്ചത്. ഇപ്പോഴിതാ ആനിയുടെ വാക്കുകളാണ് വൈറലാകുന്നത്.
അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാം ശരിയാകട്ടെയെന്നാണ് പ്രാര്‍ത്ഥന.
സാധാരണ ഗതിയില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം ആറ്റുകാല്‍ ക്ഷേത്ര പരിസരം മുതല്‍ മണ്ണന്തല വരെയുള്ള സ്ഥലങ്ങളില്‍ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ നഗരം യാഗശാലയായി മാറുന്ന കാഴ്ചയായിരുന്നു.
മറ്റ് ജില്ലകളില്‍ നിന്നടക്കം നൂറിലേറെ ഭക്തര്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്ഷേത്രത്തിനു മുന്നില്‍ പൊങ്കാല ചടങ്ങുകള്‍ ഇല്ല. ദേവിയെ തൊഴാന്‍ ഭക്ത ജനത്തിരക്കുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...