Malayalam
പൊട്ടിച്ചിരിച്ച് രാമന്‍പ്പിള്ള വക്കീല്‍; സത്യം ജയിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകന്
പൊട്ടിച്ചിരിച്ച് രാമന്‍പ്പിള്ള വക്കീല്‍; സത്യം ജയിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകന്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ ഈ വിധിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള.
സത്യം ജയിച്ചുവെന്ന് രാമന്‍പിള്ള പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. അന്വേഷണവുമായി ദിലീപ് അടക്കമുള്ള പ്രതികള്‍ സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. എന്നാല്‍ സുപ്രിംകോടതിയെ പ്രോസിക്യൂഷന് സമീപിക്കുമെന്നാണ് വിവരം. അന്വേഷണ സംഘം പറയുന്നത് കൂടുതല്‍ കാര്യങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാകൂ എന്നാണ്. ദിലീപിന് കോടതി കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത് ഉപാധികളോടെയാണ്.
പ്രതികള്‍ അന്വേഷണ ഉദ്യോസ്ഥരുമായി സഹകരിക്കണമെന്നും കോടതിയെ പാസ്പോര്‍ട്ട് ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ വിധി ദിലീപ് നല്കിയ മറുപടി പരിഗണിച്ചായിരുന്നു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കിയാണ് ദിലീപ് കോടതിയെ അറിയിച്ചത്.
പ്രോസിക്യൂഷന് രേഖാമൂലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയത് ഇതിലാണ്. എന്നാല്‍ ദിലീപിന്റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു.
