Malayalam
‘ഇത്രയും ചെറിയ പ്രായത്തില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എഴുത്തുകാരി ആയതില്‍ നിന്നെ അഭിനന്ദിക്കുകയാണ്’ ; വിസ്മയയെ പ്രശംസിച്ച് സുപ്രിയ
‘ഇത്രയും ചെറിയ പ്രായത്തില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എഴുത്തുകാരി ആയതില്‍ നിന്നെ അഭിനന്ദിക്കുകയാണ്’ ; വിസ്മയയെ പ്രശംസിച്ച് സുപ്രിയ
മോഹന്‍ലാല്‍-സുചിത്ര താരദമ്പതിമാരുടെ മക്കളായ പ്രണവും വിസ്മയയും മലയാളികള്‍ക്ക് സുപരിചിതരാണ്. പ്രണവ് അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയെങ്കിലും വിസ്മയ വെള്ളിത്തിരയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. തായ്ലാന്‍ഡില്‍ താമസിച്ചിരുന്ന വിസ്മയയുടെ ചിത്രങ്ങളും ഫോട്ടോസുമെല്ലാം വൈറലാവുന്നത് പതിവാണ്. തായ് ആയോധനകല പഠിക്കുകയായിരുന്നു വിസ്മയ. അവിടെ നിന്നുള്ള അഭ്യാസപ്രകടനങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം വിസ്മയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സ്വന്തമായി ഒരു പുസ്തകം എഴുതി അത് പബ്ലിഷ് ചെയ്തതും ഏറെ വാര്‍ത്തയായിരുന്നു. വിസ്മയുടെ കഴിവില്‍ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ സുപ്രിയ മേനോനും വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.
സുപ്രിയ മേനോന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിസ്മയ മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ പുസ്തകം വായിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി സുപ്രിയ എത്തിയത്. പൃഥ്വിരാജിനും സുപ്രിയയയ്ക്കും പുസത്കം അയച്ച് കൊടുത്തത് വിസ്മയ തന്നെയായിരുന്നു. പിന്നാലെ വിസ്മയയ്ക്കും പ്രണവിനുമൊപ്പം നില്‍ക്കുന്നൊരു ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. അതില്‍ താരപുത്രിയുടെ കഴിവുകളെ കുറിച്ച് സുപ്രിയ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.
‘ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ എഴുത്തുകാരി ആയതില്‍ നിന്നെ ഞാന്‍ അഭിനന്ദിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഇള്ളില്‍ സ്പര്‍ശിക്കുന്നതും തെളിമയാര്‍ന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിര്‍ന്ന അന്തരാത്മാവിന്റെ ആവിഷ്‌കാരമായാണ് തോന്നുന്നത്. വളരെ കുറച്ച് തവണയെ നിന്നെ ഞാന്‍ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചിറങ്ങിയ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ നീ ഞങ്ങളുടെ മനസില്‍ ഇടം നേടി.
അതിപ്രശസ്ത വ്യക്തിത്വങ്ങളായ, മോഹന്‍ലാലിനെയും സുചിത്രയെയും പോലുള്ള സമര്‍ത്ഥരായ മാതാപിതാക്കള്‍ ഉണ്ടായിരിക്കേ, ഇതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോള്‍ അഭിമാനിക്കാതിരിക്കാന്‍ ആവുന്നില്ല. നിനക്ക് കിട്ടിയ ചില കാര്യങ്ങള്‍ക്കുള്ള ക്രെഡിറ്റ് താരകുടുംബമെന്ന നിലയില്‍ സ്നേഹിക്കുകയും അറിയുകയും ചെയ്ത മികവുറ്റ മാതാപിതാക്കള്‍ക്ക് ലഭിക്കും.
ഇത്രയും അത്ഭുതകരമായി നില്‍ക്കുന്ന മക്കളെ വളര്‍ത്തി വലുതാക്കിയതില്‍ സുചിത്ര മോഹന്‍ലാലിന് വലിയ അഭിനന്ദനങ്ങള്‍. വിസ്മയ ആ വെളിച്ചം വീശുന്നതിലേക്ക് തന്നെ നീയും പോകൂ. ഈ ലോകം നക്ഷത്രങ്ങളുടെ ധാന്യങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണ്. ഒപ്പം ആ വെളിച്ചം നിങ്ങളിലാണ്. ഇതാണ് നിങ്ങളെ കുറിച്ച് മനസ്സില്‍ വരുന്ന ചിത്രം. ആ കൈയെഴുത്ത് നോട്ടിന് നന്ദിയെന്നുമായിരുന്നു സുപ്രിയ കുറിച്ചത്.
