News
അമ്മൂസിനൊപ്പം പാര്‍വതി; അഭിനയത്തിലേയ്ക്ക് തിരിച്ചു വരവില്ലെന്ന് പാര്‍വതി
അമ്മൂസിനൊപ്പം പാര്‍വതി; അഭിനയത്തിലേയ്ക്ക് തിരിച്ചു വരവില്ലെന്ന് പാര്‍വതി
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതളായി എത്തി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പാര്‍വതി വിജയ്. പാര്‍വതിയുടെ ആദ്യ സീരിയല്‍ എന്‍ട്രിയും ഇത് തന്നെയായിരുന്നു. പൂക്കാലം വരവായി പരമ്പരയിലെ താരം മൃദുല വിജയുടെ സഹോദരി കൂടിയാണ് പാര്‍വതി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതി പങ്കിടുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരം ഇപ്പോള്‍ പങ്കിട്ടിരിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചേച്ചി മൃദുലയോടൊപ്പമുള്ള ചിത്രങ്ങളാണ് പാര്‍വതി ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്. അമ്മൂസ് എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടത്.
എപ്പോഴാണ് അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നതെന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നു, ഉടന്‍ നല്ല കഥാപാത്രങ്ങളായി വരും എന്ന് കരുതുന്നു എന്നു തുടങ്ങി നിരവധി ആരാധകരാണ് താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് തിരക്കുന്നത്. എന്നാല്‍ വിവാഹത്തോടു കൂടി അഭിനയത്തില്‍ നിന്നും വിട്ട് നില്ക്കുന്ന താരത്തിന് എംബിഎ എടുക്കണം എന്നാണ് ആഗ്രഹം. അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത ഇല്ലെന്നും പറഞ്ഞിരിക്കുകയാണ് താരം.
