Malayalam
‘തോന്നുമ്പോള്‍ മാത്രം സിനിമ ചെയ്യുന്നതാണ് തന്റെ രീതി’; ഓരോ തിരക്കഥ വരുമ്പോഴും നോക്കുന്നത് ഈ കാര്യങ്ങള്‍
‘തോന്നുമ്പോള്‍ മാത്രം സിനിമ ചെയ്യുന്നതാണ് തന്റെ രീതി’; ഓരോ തിരക്കഥ വരുമ്പോഴും നോക്കുന്നത് ഈ കാര്യങ്ങള്‍

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയോടൂളള തന്റെ സമീപന രീതി തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
സിനിമ ചെയ്യുന്നത് തനിക്ക് തോന്നുമ്പോള്‍ മാത്രമാണെന്നും ഇത്ര വര്‍ഷത്തിനിടയില്‍ ഇത്ര സിനിമകള്‍ ചെയ്തു തീര്‍ക്കണമെന്ന തരത്തിലുള്ള നിര്‍ബന്ധമൊന്നും ഇല്ലെന്ന് നമിത വ്യക്തമാക്കി.
സിനിമയെ സംബന്ധിച്ച് ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല ചെയ്യുന്നത്. തോന്നുമ്പോള്‍ മാത്രം സിനിമ ചെയ്യുന്നതാണ് തന്റെ രീതി’ എന്ന് നമിത പറയുന്നു.
തന്റെ പക്കലേക്ക് ഓരോ തിരക്കഥയും വരുമ്പോള്‍ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കിയ ശേഷം പൂര്‍ണമായി തൃപ്തികരമാണെങ്കില്‍ മാത്രമേ ആ ചിത്രം ചെയ്യാറുള്ളൂ.
പൂര്‍ണമായി തൃപ്തി തോന്നിയാല്‍ മാത്രമേ ഒക്കെ പറയൂ. തിരക്കഥയില്‍ ആകെ ഒരൊറ്റ സീന്‍ മാത്രമേ ഉള്ളൂ എങ്കിലും അത് സിനിമയിലെ പ്രധാന ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നും നമിത പറയുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...