Malayalam
പൃഥ്വിരാജിനും സുപ്രിയയ്ക്കും ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
പൃഥ്വിരാജിനും സുപ്രിയയ്ക്കും ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. പ്രഥ്വിരാജിന്റെ മടിയിലിക്കുന്ന സുപ്രിയയുടെ ചിത്രമാണ് ഇന്ദ്രജിത്ത് ആശംസകള്‍ അറിയിക്കാനായി പങ്കുവെച്ചത്.
ഇരുവരും ചിരിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ പൃഥ്വിക്കും സുപ്രിയക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം പൃഥ്വിരാജ് നിലവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണത്തിലാണ്. നിലവില്‍ കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്.
90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
