പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം നസ്രിയ നസീം കേന്ദ്ര കഥാപാത്രമായി എത്തുന്ന തെലുങ്കു ചിത്രം ആന്റെ സുന്ദരാനികിക്ക് ഇന്ന് തുടക്കം.
ചിത്രത്തിന്റെ ഷൂട്ടിനായി ഇന്ന് ജോയിന്‍ ചെയ്യുമെന്ന് നസ്രിയ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങളും ചിത്രങ്ഹളും പങ്കുവെയ്ക്കാറുള്ള താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
‘ഇന്ന് എന്റെ ആദ്യ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ആദ്യ ദിവസം എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ആന്റെ സുന്ദരാനികി പ്രിയപ്പെട്ടതായിരിക്കും’ എന്നാണ് നസ്രിയ കുറിച്ചത്.
ചിത്രത്തില്‍ നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. നാനിയുടെ 28-ാമത്തെ ചിത്രം കൂടിയാണിത്. മൈത്രി മൂവി മെക്കേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.
വിവേക് അത്രേയയാണ് സംവിധാനം. ഒരു റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീന്‍ യെര്‍നേനി, രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...