Malayalam
ഓരോ ആളുകളുടെ പ്രശ്നങ്ങള്‍ വച്ച് നോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ എത്രത്തോളം ചെറുതാണ്; മനസ്സു തുറന്ന് മഞ്ജു വാര്യര്‍
ഓരോ ആളുകളുടെ പ്രശ്നങ്ങള്‍ വച്ച് നോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ എത്രത്തോളം ചെറുതാണ്; മനസ്സു തുറന്ന് മഞ്ജു വാര്യര്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം മഞ്ജു അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്തു എങ്കിലും ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോള്‍ കൈ നിറയെ അവസരങ്ങളാണ് മഞ്ജുവിന്.
മലയാളം കടന്ന് തമിഴിലും ഇപ്പോള്‍ അതും കടന്ന് ബോളിവുഡിലും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ കോവിഡ് പ്രതിസന്ധി എങ്ങനെ ബാധിച്ചു എന്ന് തുറന്ന് പറയുകയാണ് നടി. ഒരു അഭിമുഖത്തിലായിരുന്നു മഞ്ജു ഇതേ കുറിച്ച് പറഞ്ഞത്.
ഓരോ ആളുകളുടെ പ്രശ്നങ്ങള്‍ വച്ച് നോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ എത്രത്തോളം ചെറുതാണല്ലോ എന്ന് തോന്നിപ്പോയെന്നും മഞ്ജു വാര്യര്‍ പറയുന്നു.
‘ചെറിയ അനിശ്ചിതത്വങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ സമാധാനമായി തന്നെ കടന്നുപോയി. ‘ലളിതം സുന്ദരം’ സിനിമയുടെ ഷൂട്ടിംഗ് പകുതി വച്ച് നിര്‍ത്തേണ്ടി വന്നു. സിനിമ വീണ്ടും എന്ന് തുടങ്ങാന്‍ പറ്റും എന്നുള്ള ഒരു ആലോചന ഉണ്ടായിരുന്നു.
പക്ഷേ നമ്മളെക്കാള്‍ എത്രയോ വലിയ പ്രശ്നങ്ങള്‍ ഉള്ള ആളുകള്‍ ചുറ്റും ഉണ്ടല്ലോ. നമുക്ക് സമാധാനമായിട്ട് അമ്മയുടെ കൂടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു വീട്ടില്‍ ഇരിക്കാന്‍ പറ്റി. അതു പോലും പറ്റാതെ നാളെ അന്നത്തിന് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ആളുകള്‍ ഒക്കെ ഉണ്ടല്ലോ.
അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളൊക്കെ ചെറുതാണല്ലോ എന്ന തിരിച്ചറിവുണ്ടായി. തിരിച്ചറിവ് വരുമ്ബോള്‍ നമ്മുടെ ഭാഗ്യത്തിന്റെ വലിപ്പം ഓര്‍ത്ത് സമാധാനമായി വീട്ടില്‍ തന്നെ ഇരുന്നു. ഇതിനിടയ്ക്ക് ചിലരെയൊക്കെ സഹായിക്കാനായി’ എന്നും താരം പറഞ്ഞു.
