News
‘തെരുവിലെ കുഞ്ഞ്’; വളര്‍ത്തു മകളെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്കി ബോളിവുഡ് നടി
‘തെരുവിലെ കുഞ്ഞ്’; വളര്‍ത്തു മകളെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്കി ബോളിവുഡ് നടി
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മന്ദിര ബേദി. സണ്ണി ലിയോണിനു ശേഷം ഒരു പെണ് കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് താരമാണ് മന്ദിര.
സണ്ണിയുടെ മകളായ നിഷയ്ക്കും മന്ദിരയുടെ മകളായ താരയ്ക്കും സാമ്യതകളുണ്ടെന്ന് നിരവധി പേരാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ മകളെ കുറിച്ച് മോശം മകന്റിട്ടയാള്ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
പക്ഷെ ഇപ്പോള്‍ കുഞ്ഞിന്റെ നിറവും മറ്റും ചൊല്ലി ഒട്ടേറെപ്പേര്‍ ആണ് മന്ദിരയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമന്റുകള്‍ ഇടുന്നത്. ‘തെരുവിലെ കുഞ്ഞ്’, ‘സ്ലംഡോഗ്’ എന്നൊക്കെയാണ് താരയെ കുറിച്ച് പറയുന്നത്.
വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചെങ്കിലും തന്റെ മകളെക്കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാല്‍ ചോര തിളയ്ക്കും എന്നാണ് മന്ദിര പറയുന്നത്. ഒരാളെ സൈബര്‍ സെല്‍ വഴി അക്കൗണ്ട് പൂട്ടിച്ച കാര്യവും മന്ദിര പറഞ്ഞു. വളരെ രൂക്ഷമായ ഭാഷയില്‍ ചില പോസ്റ്റുകള്‍ക്ക് മന്ദിര മറുപടി നല്‍കുകയും ചെയ്തു.
മകള്‍ ഒപ്പം വന്നിട്ട് മാസങ്ങള്‍ ആവുന്നതെയുള്ളൂ. പക്ഷെ ഓരോ ദിവസവും അവള് തന്നെ സ്നേഹം കൊണ്ട് പൊതിയുന്നു. അവളെ ജീവിതത്തില്‍ ഒപ്പം കൊണ്ടുവന്നതോര്ത്ത് അഭിമാനിക്കുന്നു എന്നും മന്ദിര പറഞ്ഞു. മന്ദിരയ്ക്കും രാജ് കൗശലിനും വീര്‍ എന്നൊരു മകനുണ്ട്.
