Uncategorized
‘മരിക്കുന്നതുവരെ ഒന്നിച്ചുണ്ടാകണം’; പത്താം വിവാഹവാര്‍ഷികം ആഘോഷമാക്കി സണ്ണി ലിയോണും ഭര്‍ത്താവും
‘മരിക്കുന്നതുവരെ ഒന്നിച്ചുണ്ടാകണം’; പത്താം വിവാഹവാര്‍ഷികം ആഘോഷമാക്കി സണ്ണി ലിയോണും ഭര്‍ത്താവും
Published on

കേരളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ താരം അവധി ആഘോഷിക്കുവാന്‍ കേരളത്തിലുമെത്തിയിരുന്നു. ഇവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ പത്താം വിവാഹവാര്‍ഷിക ആഘോഷിക്കുകയാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.
മരിക്കുന്നതുവരെ ജീവിതത്തില്‍ ഒന്നിച്ചുണ്ടാകണം എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ സണ്ണി കുറിക്കുന്നത്.
ഞാന്‍ സ്നേഹിക്കുന്ന പുരുഷന് പത്താം വിവാഹവാര്‍ഷിക ആശംസകള്‍. നമ്മുടെ മരണ ദിവസം വരെ ഈ ജീവിതത്തില്‍ ഒന്നിച്ചു നടക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന.
നിങ്ങള്‍ എന്റെ ബലമാണ്, എന്റെ ഹീറോ! ഐ ലവ് യു ബേബി എന്നാണ് സണ്ണി ലിയോണ്‍ കുറിച്ചിരിക്കുന്നത്. നിറയെ പൂക്കളും ഡാനിയല്‍ സണ്ണിക്ക് സമ്മാനമായി നല്കി.
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...