Malayalam
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ശേഷം ഇന്ത്യ വിട്ട ലൈല ഇപ്പോള്‍ ഇവിടെയാണ്!
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ശേഷം ഇന്ത്യ വിട്ട ലൈല ഇപ്പോള്‍ ഇവിടെയാണ്!
ഒരുകാലത്ത് തെന്നിന്ത്യന്‍ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ലൈല. നിരവധി താരങ്ങളുടെ കൂടെ നായികയായി എത്തിയ ലൈല സിനിമയില്‍ നിന്നും പെട്ടെന്നാണ് ഇടവേള എടുത്തത്.
വിവാഹശേഷമായിരുന്നു താരത്തിന്റെ പിന്മാറ്റം. ദുശ്മന്‍ ദുനിയാ കാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ ലോകത്തേക്ക് ചുവടുറപ്പിച്ചത്.
മലയാളത്തിലും സജീവമായിരുന്നു ലൈല. മോഹന്‍ലാല്‍ നായകനായി എത്തിയ മഹാസമുദ്രം എന്ന ചിത്രത്തിലായിരുന്നു. കൂടാതെ ഇതാ ഒരു സ്നേഹഗാഥ, വാര് ആന്‍ഡ് ലവ്, സ്വപ്നക്കൂട് എന്നീ മലയാളം ചിത്രങ്ങളിലും താരം എത്തിയിരുന്നു.
സംവിധായകന് ബാല, വിക്രത്തെ നായകനാക്കി സംവിധാനം ചെയ്ത പിതാമഹന് എന്ന ചിത്രത്തിലെ മഞ്ജു എന്ന കഥാപാത്രം ലൈലയുടെ കരിയറിലെ ബെസ്റ്റ് കഥാപാത്രമായിരുന്നു.
വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ഏറെ നാള് മാറി നിന്ന താരം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും അഭിനയ ലോകത്ത് തിരിച്ചു വന്നത്. ഇറാനിയന്‍ വ്യവസായിയായ മേഹ്ദിയാണ് താരത്തിന്റെ ഭര്‍ത്താവ്.
ഇരുവരും തമ്മില്‍ എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം താരം സിനിമകളില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. . രണ്ട് കുട്ടികളാണ് ലൈലയ്ക്ക്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെയും മക്കളുടെയും ഫോട്ടോകള്‍ പങ്കുവെച്ച് എത്താറുണ്ട്. അരലക്ഷത്തിലേറെ ഫോള്ളോവേഴ്സാണ് താരത്തിനെ പിന്തുടരുന്നത്. വിവാഹ ശേഷം ഇറാനിലാണ് താരം ഇപ്പോള്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്.
സീ തമിഴിലെ ഡിജെഡി ജൂനിയേഴ്സ് എന്ന തമിഴ് ഡാന്‍സ് ഷോയില്‍ സുധാ ചന്ദ്രനും സ്നേഹയ്ക്കും ഒപ്പം ജഡ്ജിയാണ് താരം പിന്നീട് പ്രേക്ഷകര്‍ക്ക് ഇടയില്‍ സജീവയായത്.
തമിഴിന്
പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ വിവിധ ഭാഷകളില്‍ തിളങ്ങാനും
താരത്തിന് സാധിക്കുകയും ചെയ്തു. നന്ദ, പിതാമഗന്‍, പാര്ഥേന് രസിത്തേന്‍,
ദീന, ദില്‍, അല്ലി തന്ത വാനം, ഉന്നൈ നിനത്ത്, ഉള്ളം കേള്‍ക്കുമേ, കണ്ട
നാള് മുതല്‍ തുടങ്ങിയ താരത്തിന്റെ തമിഴ് സിനിമകള്‍ ഏറെ ശ്രദ്ധ
നേടിയവയായിരുന്നു. ലൈല ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം വിജയകാന്ത്
നായകനായി അഭിനയിച്ച കാലഴകര്‍ എന്ന ചിത്രമായിരുന്നു.
