തങ്കക്കൊലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും മൂന്നാം പിറന്നാള്‍ ആഘോഷമാക്കി സാന്ദ്ര തോമസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് സാന്ദ്രാ തോമസ്. സാന്ദ്രയെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യല്‍ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറുമുണ്ട്.
സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ തങ്കക്കൊലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും വീഡിയോ സാന്ദ്ര പങ്കുവെച്ചത് വൈറലായിരുന്നു. പാടത്തും പറമ്പിലും ചെളിയിലും കളിച്ചും മഴ നനഞ്ഞുമെല്ലാം പ്രകൃതിയോട് ഇണങ്ങിയാണ് സാന്ദ്ര തന്റെ മക്കളെ വളര്‍ത്തുന്നത്.
സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് സാന്ദ്രയുടെ രണ്ട് പൊന്നോമനകളും. കുട്ടികളുടെ യഥാര്‍ത്ഥ പേര് കെന്‍ഡലിനും കാറ്റ്ലിനും എന്നാണ്. ഇപ്പോഴിതാ, മക്കളുടെ മൂന്നാം ജന്മദിനം ആഘോഷമാക്കുകയാണ് സാന്ദ്രയും ഭര്‍ത്താവും.
ഉമ്മുക്കുലുസുമാര്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. ഇതിനോടകം തന്നെ ചിത്രം വൈറലായിരിക്കുകയാണ്.
