മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമാണ് അഞ്ജലി നായര്‍. അഞ്ജലിയുടെ കരിയറിലെ തന്നെ ബ്രേക്ക് ആണ് ‘ദൃശ്യം 2’വിലെ സരിത എന്ന കഥാപാത്രം. സിനിമ ഹിറ്റ് ആയതിന് പിന്നാലെ താരത്തിന്റെ കൂടുതല്‍ വിശേഷങ്ങളും പുറത്ത് വന്നിരുന്നു. കൂടാതെ താരത്തിന്റെ വിവാഹമോചനവും വാര്‍ത്തയായിരുന്നു.
ദൃശ്യം 2 വന്നതിന്റെ പേരില്‍ തന്റെ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് തന്നെ ചവുട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളാകും എന്നാണ് അഞ്ജലി ഫ്ളാഷ് മൂവിസിനോട് പറയുന്നത്.
ഒരുപാട് ബുദ്ധിമുട്ടി ജീവിക്കുന്ന ആളാണ് താന്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഞ്ജലി ഇപ്പോള്‍. ഒരുപാട് ലോണുകള്‍ അടക്കാനുണ്ടെന്നും അടവ് മുടങ്ങിയതിനാല്‍ മകളുടെ കമ്മലും വളയും വരെ ലേലത്തില്‍ പോയിട്ടുണ്ട് എന്നും താരം പറയുന്നു.
സിനിമയില്‍ പലരും ഇപ്പോഴും തനിക്ക് പ്രതിഫലം തരാറില്ല എന്നാണ് അഞ്ജലി പറയുന്നത്. ”കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം മുവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്.
ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ തീരെ ചെറിയ പ്രതിഫലം തരും. എനിക്ക് ദുഖപുത്രിയുടെ മുഖമുള്ളത് കൊണ്ടും ഞാന്‍ ആരോടും തിരിച്ചൊന്നും പറയില്ലെന്നുള്ള ഉറപ്പുള്ളതു കൊണ്ടുമാകാം ഇത്.”
”അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളും അടങ്ങുന്ന കുടുംബം ഞാന്‍ പോറ്റുന്നത്. എന്റെ കടങ്ങളും പ്രശ്നങ്ങളും ചിലവുകളും കഴിഞ്ഞിട്ട് ചിലപ്പോള്‍ ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല” എന്നും താരം പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...