Connect with us

തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു

Malayalam

ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു. തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ഇത്തവണയും ഒന്നും നടക്കില്ലെന്ന് എംഎം മണി പറഞ്ഞു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് തട്ടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും വിലപ്പോയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനെ വിജയിപ്പിക്കണമെന്നും തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷംസീറിനെ തോല്‍പ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

താരത്തിന്റെ ഈ പ്രസ്താവന നാക്ക് പിഴയായി കാണാന്‍ സാധിക്കില്ലെന്നും ഇത് കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

More in Malayalam

Trending

Recent

To Top