News
പ്രചാരണത്തിനിടയ്ക്ക് ‘വാത്തി കമിങ്’ എന്ന ഗാനത്തിന് ചുവട് വെച്ച് നടി നമിത
പ്രചാരണത്തിനിടയ്ക്ക് ‘വാത്തി കമിങ്’ എന്ന ഗാനത്തിന് ചുവട് വെച്ച് നടി നമിത
ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് നമിത. പുലിമുരുകന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ശ്രദ്ധേയമായ വേഷം നമിത ചെയ്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി നമിത തമിഴ്നാട്ടില്‍ രംഗത്തിറങ്ങുന്നുണ്ട്.
തമിഴ്നാട്ടില്‍ നിന്ന് മത്സരിയ്ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസിന് വേണ്ടി നമിത പ്രചരണത്തിനിറങ്ങിയപ്പോള്‍ ഡാന്‍സുകളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മാസ്റ്റര്‍’ എന്ന വിജയ് ചിത്രത്തിലെ ‘വാത്തി കമിങ്’ എന്ന ഗാനത്തിനാണ് നമിത ചുവടുവെക്കുന്നത്. വനതി ശ്രീനിവാസ് തന്നെയാണ് നമിത ഇലക്ഷന് റാലിയില്‍ ഡാന്‍സ് കളിയ്ക്കുന്ന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
കോയമ്പത്തൂരില്‍ നിന്ന് മത്സരിയ്ക്കുന്ന വനതിയ്ക്ക് പിന്തുണയുമായി എത്തിയതാണ് നമിത. ബിജെപി പാര്‍ട്ടിയോടുള്ള തന്റെ താത്പര്യം നേരത്തെയും നമിത പ്രകടിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയോടുള്ള കടുത്ത ആരാധനയാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും നമിത പറയുന്നു.
രാജ്യത്തിനെ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരു നേതാവിനെ കണ്ടിട്ടില്ലെന്നും നമിത പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിക്ക് വേണ്ടി നിരവധി സിനിമാ താരങ്ങളാണ് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
സിനിമ നടിമാരായ ഗൗതമിയും, ഖുശ്ബുവു,നമിതയും, സുഹാസിനിയും, പ്രിയ രാമനും തുടങ്ങി നിരവധി താരങ്ങളാണ് ബിജെപിയുടെ വിജയാത്തതിനായി പ്രചാരണ രംഗത്തുള്ളത്.
