News
ഡബ്സ്മാഷില്‍ തിളങ്ങി താരപുത്രി; വൈറലായി അല്ലു അര്‍ജുന്റെ മകളുടെ വീഡിയോ
ഡബ്സ്മാഷില്‍ തിളങ്ങി താരപുത്രി; വൈറലായി അല്ലു അര്‍ജുന്റെ മകളുടെ വീഡിയോ
താരങ്ങളെ പോലെ തന്നെ അവരുടെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികള്‍ ആകുന്നവരാണ് അവര്‍. അത് പോലെ തന്നെ നിരവധി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് തെലുങ്ക് നടന് അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ.
താരപുത്രിയ്ക്ക് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. അല്ലു അര്‍ജുനും മറ്റും പങ്കുവെയ്ക്കാറുള്ള അര്‍ഹയുടെ ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് അര്‍ഹയുടെ പുതിയ ഒരു ക്യൂട്ട് വീഡിയോകളാണ്.
സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ ഒരു ഡബ്സ്മാഷ് വീഡിയോയാണ് താരപുത്രി ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട നടി എന്ന് ചോദിക്കുമ്പോള്‍ ജാക്വലിന് ഫെര്‍ണാണ്ടസ് എന്ന് പറയുന്നു.
എന്നാല്‍ അവരുടെ പേരിന്റെ സ്പെല്ലിങ് പറയാന്‍ ആവശ്യപ്പെടുമ്പോള്‍ പെട്ടെന്ന് നടി ആലിയ ഭട്ടിന്റെ പേര് പറയുന്നതുമാണ് ഡയലോഗ്’, ഇത് വളരെ നല്ല രീതിയില്‍ അഭിനയിച്ചു കാണിച്ചിരിക്കുകയാണ് അല്ലുവിന്റെ മകള്‍.
നേരത്തെ ‘അല വൈകുണ്ഠപുരമുലൂവില്‍’ നിന്നുള്ള ദോസ സ്റ്റെപ്പ് ഡാന്‍സ് കളിച്ചും, ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അര്‍ഹ അല്ലു അര്ജുനനോട് മറുപടി പറയുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരുന്നു.
