Malayalam
ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഉര്‍വശി
ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഉര്‍വശി
നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ മുഖമായി തിളങ്ങി നില്ക്കുന്ന താരമാണ് ഉര്‍വശി. പകരം വെക്കാനില്ലാത്ത അഭിനയ മികവുമായി നാലുപതിറ്റാണ്ടിനിപ്പുറവും സിനിമയില്‍ സജീവസാന്നിധ്യമായി ഉര്‍വശി തുടരുകയാണ്. ഇപ്പോഴിതാ തന്രെ ജീവിതത്തില്‍ പലകാര്യത്തിലും ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഉര്‍വശി. ഒരു അഭിമുഖത്തിലായിരുന്നു താരം ഇതേകുറിച്ച് പറഞ്ഞത്.
സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവര്‍ക്ക് വലിയതരത്തിലുള്ള തിരഞ്ഞെടുപ്പുകളൊന്നും നടത്താന്‍ സാധിക്കില്ല. ജോലിയുടെ ഭാഗമായി പലസിനിമയുമായും സഹകരിക്കേണ്ടിവരും. എങ്കിലും അഭിനയിക്കേണ്ട വേഷത്തെക്കുറിച്ചും കഥയിലെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കാറുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിവയിലെല്ലാം ഇടവേളകളില്ലാതെ എത്താന്‍ ശ്രദ്ധിക്കാറുണ്ട്. സുരറൈ പോട്ര് തുടങ്ങുന്നതിന്റെ ഒരുവര്‍ഷം മുമ്പുതന്നെ ഫുള്‍ സ്ക്രിപ്റ്റ് ലഭിച്ചിരുന്നു.
ചെറിയ പ്രായത്തിലേ സിനിമയിലേക്കെത്തിയതാണ്. പ്രേക്ഷകമനസ്സില്‍ നില്ക്കുന്ന ഒരുപാട് വേഷങ്ങള്ചെയ്യാന് കഴിഞ്ഞു. പലകഥകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധകാണിച്ചതിനെല്ലാം അപ്പുറം, പലകാര്യത്തിലും ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ട്.
