Malayalam
A to Z കാര്യങ്ങള്‍ ചെയ്തത് ഞാന്‍ തന്നെയാണ്; പുതിയ വിശേഷങ്ങള്‍ പങ്ക് വെച്ച് ഓട്ടോഗ്രാഫിലെ മൃദുല എന്ന ശ്രീക്കുട്ടി
A to Z കാര്യങ്ങള്‍ ചെയ്തത് ഞാന്‍ തന്നെയാണ്; പുതിയ വിശേഷങ്ങള്‍ പങ്ക് വെച്ച് ഓട്ടോഗ്രാഫിലെ മൃദുല എന്ന ശ്രീക്കുട്ടി
ഓട്ടോഗ്രാഫ് എന്ന ഒരു പരമ്പര തന്നെ മതിയാകും മൃദുല എന്ന ശ്രീക്കുട്ടിയെ ഓര്‍ത്തിരിക്കാന്‍. മിനിസ്ക്രീനില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു എങ്കിലും പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്ക്കുന്നത് ഈ കഥാപാത്രം തന്നെയാകും. സ്കൂള്‍ കുട്ടികളുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹത്തോടെ സീരിയലില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ വീണ്ടും സീരിയലില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ശ്രീക്കുട്ടി സഹോദരിയുടെ വിവാഹ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരു രസകരമായ കുറിപ്പും കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളും ശ്രീക്കുട്ടി പങ്ക് വച്ചിരുന്നു. എ ടു ഇസഡ് കാര്യങ്ങള്‍ ചെയ്തത് ഞാന്‍ തന്നെയാണ്’ എന്ന രസകരമായ ക്യാപ്ഷനിലൂടെയാണ് താരം ചിത്രങ്ങളും, കുടുംബത്തിലെ പുതിയ അംഗത്തെക്കുറിച്ചും വ്യക്തമാക്കിയത്.
എട്ടു വര്‍ഷം മുമ്പായിരുന്നു ശ്രീക്കുട്ടി ക്യാമറാമാന് മനോജ് കുമാറുമായി വിവാഹിത ആകുന്നത്. വിവാഹത്തിനു ശേഷം ഏറെ വിമര്‍ശങ്ങളും നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ സന്തുഷ്ട്കരമായ ഒരു ജീവിതം നയിക്കുകയാണ് ഇരുവരും. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ശ്രീക്കുട്ടി വീണ്ടും സീരിയലുകളില്‍ സജീവമാകുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത എന്നു സ്വന്തം ജാനിയിലെ വില്ലത്തി വര്ഷയായിട്ടാണ് മിനിസ്ക്രീനില്‍ മിന്നും പ്രകടനം ശ്രീക്കുട്ടി കാഴ്ചവച്ചത്.
മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും, പ്രമുഖ താരങ്ങള്‍ക്കൊപ്പം ശ്രീക്കുട്ടി തിളങ്ങിയിട്ടുണ്ട്. ഏകദേശം അഞ്ചോളം സിനിമകളില്‍ ശ്രീക്കുട്ടി അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സീരിയലില്‍ തിളങ്ങി നിന്നതുകൊണ്ടാകാം ശ്രീകുട്ടിക്ക് മലയാള സിനിമയില്‍ അധികം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ നവംമ്പറിനായിരുന്നു ശ്രീക്കുട്ടി തന്റെ എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഇരുവരും തമ്മിലുള്ള ഒരു ചിത്രം പങ്ക് വച്ച് അതിന് മനോഹരമായ കുറിപ്പിലൂടെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഓരോ വര്‍ഷവും, ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ ഭാര്യ ആയതില്‍ ഞാന്‍ എത്ര ഭാഗ്യവതി ആണെന്ന്. എന്റെ ദൈവമേ, ഒന്നായിട്ട് എട്ടുവര്‍ഷം’, എന്നായിരുന്നു വിവാഹവാര്‍ഷികത്തെക്കുറിച്ച് ആരാധകരോട് ശ്രീക്കുട്ടി പറഞ്ഞത്.
ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. എന്നാല്‍ മകള്‍ക്കൊപ്പം സന്തുഷ്ട്കരമായ ഒരു ജീവിതം നയിക്കുകയാണ് ഇരുവരും. ഇത്തവണത്തെ വിവാഹവാര്‍ഷികം കൊറോണ കാലമായതിനാല്‍ ലളിതമായിട്ടാണ് ആഘോഷിക്കുന്നതെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. കൃഷ്ണകൃപാസാഗരത്തില്‍ കണ്ണന്റെ രാധായായി എത്തിയ ശ്രീക്കുട്ടി പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി. ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുള എന്ന കഥാപാത്രം നടിയുടെ കരിയറില്‍ ഒരു വഴിത്തിരിവു തന്നെ ആയിരുന്നു.
