Malayalam
ക്വിറ്റ് ഇന്ത്യ;നാല് നായകന്മാർ ഒറ്റ സ്ക്രീനിൽ
ക്വിറ്റ് ഇന്ത്യ;നാല് നായകന്മാർ ഒറ്റ സ്ക്രീനിൽ
നാല് നായകന്മാർ ഇനി ഒറ്റ സ്ക്രീനിൽ അനൂപ് മേനോന്, മുരളി ഗോപി, ബൈജു സന്തോഷ്, സംവിധായകന് രഞ്ജിത് എന്നിവരെ പ്രധാന കഥപാത്രങ്ങളായി രാഗേഷ് ഗോപന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്വിറ്റ് ഇന്ത്യ. സഞ്ജിത വി എസ് ആണ് ചിത്രം നിർമ്മക്കുന്നത്. മലര് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ച് പകുതിയില്‍ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ജയ്പൂര്‍, കാലിഫോര്‍ണിയ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.
സി എ എ, പാവാട,അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്
ഇഷ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അന്‍ഷാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് -ടി.അരുണ്‍കുമാര്‍. കല-ബോബന്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-നന്ദു, എഡിറ്റര്‍-നൗഫല്‍,പരസ്യക്കല- ആനന്ദ് രാജേന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കേശവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
MALAYALAM MOVIE
