Malayalam
ലക്ഷ്മി പങ്ക് വച്ച സന്തോഷ വാർത്ത, കണ്ടം വഴിയോടിച്ച് സോഷ്യൽ മീഡിയ ഒടുവിൽ ചെയ്തത്!
ലക്ഷ്മി പങ്ക് വച്ച സന്തോഷ വാർത്ത, കണ്ടം വഴിയോടിച്ച് സോഷ്യൽ മീഡിയ ഒടുവിൽ ചെയ്തത്!
മലയാള സീരിയലിലെ സ്ഥിരമായ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന നടിയായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാൽ ആരാധകരുടെ ഇഷ്ടമുള്ള നടിയെ വെറുക്കാൻ വളരെ കുറച്ച് സമയം മതിയായിരുന്നു.
കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിയുന്നു കൊട്ടിയത്തെ റംസി എന്ന പെൺകുട്ടിയുടെ ആത്മഹത്യാ വര്‍ഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നായിരുന്നു റംസി ആത്മഹത്യാ ചെയ്തത് . കേസിൽ ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു പിന്നീട് വിട്ടയച്ച ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സീരിയലിൽ നിന്നും താരത്തെ മാറ്റിനിർത്തി. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ലക്ഷ്മി സംശയ നിഴലിലാണ്.
മരണപ്പെട്ട പെൺകുട്ടി റംസിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ലക്ഷ്മി ഇരുവരും തമ്മിലുള്ള ടിക് ടോക് വീഡിയോകളും മറ്റും തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ നിർബന്ധിത ഗർഭഛിദ്രം നടത്താൻ വേണ്ടി റംസിയുടെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ലക്ഷ്മി സഹായിച്ചു എന്ന പേരിലാണ് ലക്ഷ്മിയെ ചോദ്യം ചെയ്തത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് ആത്മഹത്യചെയ്ത റംസി ഗർഭിണിയായിരുന്നു വെന്നും ഗർഭചിത്രം നടത്തിയെന്നും കേസുകൾ വന്നിരുന്നു. എന്നാൽ ഇതിനൊക്കെ ലക്ഷ്മിക്ക് പങ്കുണ്ടായിരുന്നു എന്നാണ് വീട്ടുകാർ അറിയിച്ചത്.
ഏറെ നാളുകൾ സോഷ്യൽ മീഡിയയിലും മറ്റു സീരിയലുകളിലും കാണാത്ത ലക്ഷ്മി എവിടെയായിരുന്നു എന്ന ചോദ്യം ഏവരും ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു . ആട്ടമോട്ടിസ് കോൺസെപ്റ് വർക്സ് എന്ന സ്ഥാപനം ആരംഭിക്കുന്ന വിവരമാണ് താരം പങ്കുവെച്ചത്. ഇതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. നിങ്ങൾക്കെന്താണ് പ്രശ്നം നഷ്ടപ്പെട്ടത് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് മാത്രമാണല്ലോ എന്ന കമന്റുകളാണ് വരുന്നത്. എന്നാൽ ആരാധകരുടെ പ്രതികരണം ഭയന്നിട്ടാണോ എന്നറിയില്ല ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
