റിലീസായ അന്നു മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ബോളിവുഡിന പോലും ഇളക്കി മറിച്ച ചിത്രത്തെ മറികടക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇപ്പോഴിതാ ഇക്കാരണത്താല്‍ പുഷ്പ 2വിന്റെ ചിത്രീകരണം സംവിധായകന് സുകുമാര്‍ തല്ക്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
അല്ലു അര്ജുന് നായകനായ പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് പുഷ്പ 2 കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.
തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാഗത്തിന് ലഭിച്ചത്. ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്.
എന്നാല്‍ 300 കോടി നേടി കെജിഎഫ് രണ്ടാം ഭാ?ഗം സൗത്ത് ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തി. കെജിഎഫിന്റെ വിജയം, പുഷ്പ രണ്ടാം ഭാഗത്തെ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്ജുന് നീക്കിവെച്ചിരിക്കുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...