Malayalam
വരുന്ന വഴിക്ക് വണ്ടി ഇറങ്ങുമ്പോള്‍ തന്നെ കാവ്യ മാധവന്റെ ഫോട്ടോ വെച്ച വലിയൊരു ഫ്ലക്സ് കാണാം. അത് കാണുമ്പോഴെ ഞാന്‍ കുശലമൊക്കെ ചോദിക്കും… ഇനിയും ഉറങ്ങിയില്ലേ… എന്നൊക്കെ ചോദിച്ച് ഞാന്‍ വീട്ടിലേക്ക് പതുക്കെ നടക്കും; രമേശ് പിഷാരടി പറയുന്നു
വരുന്ന വഴിക്ക് വണ്ടി ഇറങ്ങുമ്പോള്‍ തന്നെ കാവ്യ മാധവന്റെ ഫോട്ടോ വെച്ച വലിയൊരു ഫ്ലക്സ് കാണാം. അത് കാണുമ്പോഴെ ഞാന്‍ കുശലമൊക്കെ ചോദിക്കും… ഇനിയും ഉറങ്ങിയില്ലേ… എന്നൊക്കെ ചോദിച്ച് ഞാന്‍ വീട്ടിലേക്ക് പതുക്കെ നടക്കും; രമേശ് പിഷാരടി പറയുന്നു
അവതാരകനായും നടനായും സംവിധായകനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും സംവിധാന രംഗത്തേയ്ക്ക് കടക്കുന്നു എന്നുള്ള വാര്‍ത്ത താരം പങ്കുവെച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി പരിപാടി വഴിയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്.
പിന്നീട് സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരം എത്തി. പോസിറ്റീവ്, നസ്രാണി, കപ്പല്‍ മുതലാളി, സെല്ലുലോസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവല്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകളാണ് താരത്തിന്റെ മികച്ച ചിത്രങ്ങള്‍.ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി പരിപാടിയില്‍ അവതാരകനായി രമേശ് പിഷാരടി ആയിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് സിനിമാ സംവിധായകനായും പിഷാരടി അരങ്ങേറ്റം കുറിച്ചു. പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്വ്വന് എന്നീ ചിത്രങ്ങളാണ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നല്കുന്ന ക്യാപ്ഷനുകളും ഏറെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഞാന്‍ അധികം ദേഷ്യപ്പെടുന്ന വ്യക്തിയല്ല. അങ്ങനെ ദേഷ്യം വന്നാലും തെറി പറയില്ല. സന്തോഷം വരുമ്പോഴാണ്, സ്നേഹത്തോടെ വല്ല ചീത്തവാക്കുകളൊക്കെ സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്നത്. ദേഷ്യം വരുമ്പോള്‍ കുറച്ച് ശബ്ദമൊക്കെ കടുപ്പിച്ച് സംസാരിക്കുകയെ ചെയ്യാറുള്ളൂ.
എനിക്ക് നടിമാരോടുള്ള ഇഷ്ടം മാറികൊണ്ടിരിക്കും ദീപിക പദുപകോണിനെ എനിക്ക് ഇഷ്ടമാണ്. സായ് പല്ലവി തെലുങ്ക് പാട്ടിന് ഡാന്‍സ് കളിച്ചാലും ഞാന്‍ നോക്കികൊണ്ടിരിക്കും. മലയാളത്തില്‍ മഞ്ജു വാര്യര്‍ ഇഷ്ടമുള്ള നടിയാണ്. കുഞ്ചാക്കോ ബോബനാണ് ഇഷ്ടപ്പെട്ട നടന്. പോസ്റ്ററൊക്കെ നോക്കി അതിനോട് ചുമ്മാ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന സ്വഭാവമൊക്കെ എനിക്കുണ്ട്.
പണ്ട് പരിപാടി കഴിഞ്ഞ് വെളുപ്പിന് മൂന്ന് മണിയൊക്കെ ആകുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. വരുന്ന വഴിക്ക് വണ്ടി ഇറങ്ങുമ്പോള്‍ തന്നെ കാവ്യ മാധവന്റെ ഫോട്ടോ വെച്ച വലിയൊരു ഫ്ലക്സ് കാണാം. അത് കാണുമ്പോഴെ ഞാന്‍ കുശലമൊക്കെ ചോദിക്കും… ഇനിയും ഉറങ്ങിയില്ലേ… എന്നൊക്കെ ചോദിച്ച് ഞാന്‍ വീട്ടിലേക്ക് പതുക്കെ നടക്കും. വെളുപ്പിനായത് കൊണ്ട് നമ്മള് തനിയെ സംസാരിക്കുന്നത് വേറെയാരും കേള്‍ക്കില്ലല്ലോ.
അതേസമയം, കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളും ഏറെ വൈറലായിരുന്നു. തന്റെ ശരീരത്തില്‍ കൈത്തണ്ടയില്‍, വലത്തേ തോളില്‍, ഇടത്തേ തോളില്‍, ഇടതുവശത്തും വലതുവശത്തും പിറകിലായും എല്ലാം ചതഞ്ഞ പാടുകളുമായാണ് രമേശ് പിഷാരടി ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ പിഷാരടിക്ക് എന്ത് പറ്റിയതാവും എന്ന സംശയം സ്വാഭാവികമായും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ പിഷാരടിയെ ആരോ തല്ലി ചതച്ചു.., ആരാ പഞ്ഞിയ്ക്കിട്ടെ, എന്തിനാ തല്ല് കിട്ടിയേ, എങ്ങനെ ഇത് സംഭവിച്ചുവെന്നല്ലാം ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് തനിക്ക് എന്ത് പറ്റിയതാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പിഷാരടി. യഥാര്‍ത്ഥത്തില്‍ പിഷാരടിയുടെ കഠിനാധ്വാനത്തിന്റെ അടയാളമാണ് ആ ചതഞ്ഞ പാടുകള്‍. അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിലെ നായകനാണ് പിഷാരടി. സിനിമയുടെ ഭാഗമായ 13 ദിവസങ്ങളാണ് പിഷാരടി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത് . ‘നോ വേ ഔട്ട്’ എന്ന സിനിമയിലാണ് പിഷാരടി തീര്‍ത്തും വ്യത്യസ്തമായ ഇത് വരെ തന്റെ ജീവിതത്തില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത തരത്തില്‍ ഒരു വേഷം അഭിനയിച്ചത്.
സിനിമയെയും പിഷാരടി പങ്കു വെച്ച ചിത്രത്തെയും കുറിച്ച് പിഷാരടി കുറിച്ചിരുന്നതിങ്ങനെയായിരുന്നു…,13 ദിവസം റോപ്പില്‍ തൂങ്ങിയതിന്റ ഓര്‍മ്മ ചിത്രങ്ങള്‍.. ‘നോ വേ ഔട്ട്’ റിലീസ് തീയതി 22:3:22 വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.. ഇത് വലിയ ത്യാഗമൊന്നും അല്ല.. ഇതിലും വലിയ വേദനകള്‍ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്… എനിക്കിതൊരു സന്തോഷമാണ്…. അതുകൊണ്ട് പങ്കുവയ്ക്കുന്നു,’ പിഷാരടി ക്യാപ്ഷനില്‍ കുറിച്ചു.
