Malayalam
സുപ്രിയയെ തനിച്ചാക്കി പൃഥ്വിരാജ്… ഇത് ആദ്യമായി… സഹിക്കാനാവുന്നില്ലന്ന് താരം; പൃഥ്വി വീട്ടിലില്ലാത്ത ആനിവേഴ്സറിയെന്ന് സുപ്രിയ മേനോൻ!
സുപ്രിയയെ തനിച്ചാക്കി പൃഥ്വിരാജ്… ഇത് ആദ്യമായി… സഹിക്കാനാവുന്നില്ലന്ന് താരം; പൃഥ്വി വീട്ടിലില്ലാത്ത ആനിവേഴ്സറിയെന്ന് സുപ്രിയ മേനോൻ!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ. ചെക്ക് ഒപ്പിടുന്ന ജോലിയേ തനിക്കുള്ളൂവെന്നും മറ്റ് കാര്യങ്ങളെല്ലാം സുപ്രിയ നോക്കി ചെയ്തോളുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് പൃഥ്വി. വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്ത വീഡിയോയും കുറിപ്പും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വിശേഷങ്ങളിലേക്ക്…
11 വര്‍ഷമെന്ന ക്യാപ്ഷനോടെ സുപ്രിയയെ മെന്‍ഷന്‍ ചെയ്തായിരുന്നു പൃഥ്വിരാജ് മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്നിച്ച് ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ പകര്‍ത്തിയ വീഡിയോയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. 9 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. നേരത്തെയും പൃഥ്വി ഈ വീഡിയോ പങ്കുവെച്ചിരുന്നു.
11 വര്‍ഷത്തെ വിവാഹജീവിതത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് ഈ വിശേഷ ദിനത്തില്‍ നമ്മള് രണ്ടിടത്താവുന്നത്. ആടുജീവിതം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ നിങ്ങള്‍ തിരിച്ചെത്തുമെന്ന് കരുതുന്നു. എന്നിട്ട് നമുക്ക് ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാമെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.
മകനും മരുമകള്‍ക്കും ആശംസ അറിയിച്ച് മല്ലിക സുകുമാരനും എത്തിയിരുന്നു. എന്റെ ചിന്തകളിലും പ്രാര്‍ത്ഥനയിലും എപ്പോഴും നിങ്ങളുണ്ട്, ആശംസകള്‍ എന്നായിരുന്നു മല്ലികയുടെ കുറിപ്പ്. പൃഥ്വിയുടെ സ്വഭാവം മനസിലാക്കി അറിഞ്ഞ് പെരുമാറുന്നയാളാണ് സുപ്രിയ. കൃത്യമായി അവനെ മാനേജ് ചെയ്യുന്നുണ്ടെന്ന് അവര്‍ മുന്‍പ് പറഞ്ഞിരുന്നു.
about prithviraj
