മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. അദ്ദേഹത്തെ പോലെ തന്നെ മകള്‍ അല്ലിയ്ക്കും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃതയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. മകള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായാണ് ഈ പുസ്തകമെന്നും. വില്‍പ്പനയ്ക്കുള്ളതല്ലെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി കുറച്ച് പകര്‍പ്പുകള്‍ മാത്രമാണുള്ളതെന്നും സുപ്രിയ അന്ന് പുസ്തകത്തിന്റെ ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ നിരവധിപ്പേരാണ് അല്ലിയുടെ പുസ്തകം ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ‘ക്രിസ്മസ് ദിനത്തില്‍ ഞാന്‍ അല്ലിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ നിങ്ങളില്‍ പലരും ഒരു കോപ്പി ആവശ്യപ്പെട്ടിരുന്നല്ലോ. അല്ലിയുടെ പുസ്തകം ചോദിച്ച എല്ലാവര്‍ക്കുമായി വാങ്ങാന്‍ ഇപ്പോള്‍ അത് ആമസോണില്‍ ലഭ്യമാണ്.’ എന്നാണ് പുസ്തകത്തിന്റെ കവര്‍ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചിരിക്കുന്നത്.
‘കഴിഞ്ഞ വര്‍ഷം അല്ലി എഴുതിയ ചെറുകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. അവളുടെ ഈ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ സൂക്ഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്. അച്ഛന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയപ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു.
ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സകള്‍ക്കിടയിലാണ് പുസ്തകത്തിന്റെ കാര്യങ്ങളൊക്കെ ചെയ്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് കണ്ടിരുന്നെങ്കില്‍ എന്റെ അച്ഛന് അല്ലിയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുമായിരുന്നു. കോവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു. അവളുടെ ആദ്യ പുസ്തകം അച്ഛനുവേണ്ടി സമര്‍പ്പിക്കുന്നു’ എന്നാണ് സുപ്രിയ മുമ്പ് കുറിച്ചിരുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...