Malayalam
ബിഗ് ബോസ് മാറി, കുടുംബവിളക്ക് അല്ല! ദുരന്തം പ്രേക്ഷകരുളളത് മലയാളത്തിന്! ആരാധകന്റെ കുറിപ്പ് വൈറൽ!
ബിഗ് ബോസ് മാറി, കുടുംബവിളക്ക് അല്ല! ദുരന്തം പ്രേക്ഷകരുളളത് മലയാളത്തിന്! ആരാധകന്റെ കുറിപ്പ് വൈറൽ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്ന് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇന്നലെ നടന്ന എവിക്ഷനില്‍ ശാലിനിയാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. പതിവ് പോലെ ആഴ്ചയുടെ അവസാനം താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പക്ഷപാതം കാണിച്ചുവെന്ന വിമര്‍ശനം ശക്തമാണ്. ഡോക്ടര്‍ റോബിനോട് ദേഷ്യപ്പെട്ട മോഹന്‍ലാല്‍ പക്ഷെ ജാസ്മിനോട് ദേഷ്യപ്പെട്ടില്ലെന്നാണ് വിമര്‍ശനം ഉയരുന്നത് .
ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മറുപടി നല്‍കിയത്. ഈ ഷോ ആദ്യ സീസണില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പഴും മാറാത്തത് കുടുംബ വിളക്ക് സീരിയല്‍ ആണെന്ന രീതിയില്‍ ഈ ഷോ ഇരുന്ന് കാണുന്ന പ്രേഷകര്‍ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.
അയ്യോ ജാസ്മിന്‍ തെറി വിളിക്കുന്നേ സംസ്‌കാരം ഇല്ലേ ആളുകളെ ബഹുമാനിക്കാന്‍ അറിയില്ലേ തുടങ്ങി നിലവിളികളാണ് ഗ്രൂപ്പ് മുഴുവന്‍. സംസ്‌കാരം പഠിപ്പിക്കാന്‍ വരുന്ന കുറെ പേരുടെ സംസ്‌കാരം കമെന്റ് ബോക്‌സില്‍ കാണുന്നുമുണ്ട്. ബൈ ദ വെ, ബിഗ് ബോസ് ഇത് വരെ തെറി വിളിച്ചതിന്റെ പേരില്‍ ജാസ്മിനെ വാണ്‍ ചെയ്തിട്ടില്ല. ലാലേട്ടന്‍ ചോദ്യം ചെയ്തിട്ടില്ല. ഇനി തെറി വിളിച്ചാല്‍ പെട്ടി എടുത്തു വരേണ്ടി വരും എന്നൊന്നും ശക്തമായ ഭാഷയില്‍ അതിനെ എതിര്‍ത്തിട്ടില്ല. ആകെ കൂടെ പറഞ്ഞത് വാക്കുകള്‍ സൂക്ഷിക്കണം എന്ന് മാത്രം ആണ്. എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇതില്‍ നിന്ന് മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍, തെറി വിളിയും അടി പിടിയും എല്ലാം ഈ ബിഗ്ബോസിന്റെ ഭാഗം ആണെന്ന് മനസ്സിലാക്കി ഈ ഷോ ആദ്യ സീസണില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട് എന്നാണ്. ഇപ്പഴും മാറാത്തത് കുടുംബ വിളക്ക് സീരിയല്‍ ആണെന്ന രീതിയില്‍ ഈ ഷോ ഇരുന്ന് കാണുന്ന പ്രേഷകര്‍ ആണ്. അവര് പ്രതീക്ഷിക്കുന്നത് എന്ത് പ്രശ്‌നം ഉണ്ടായാലും ആളുകള്‍ അച്ചടി ഭാഷയില്‍ സംസാരിക്കണം എന്നാണ്. ലോകത്ത് എങ്ങുമുള്ള ബിഗ് ബോസ് ഷോ എടുത്തു നോക്കിയാല്‍ ഏറ്റവും ദുരന്തം പ്രക്ഷകര്‍ ഉള്ളത് മലയാളത്തിന് ആണെന്ന് മനസ്സിലാവും. അതിന് ഉദാഹരണങ്ങളാണ് രജിത് നും ഫിറോസ് ഖാനും ഒക്കെ വലിയ മാര്‍ജിനില്‍ സപ്പോര്‍ട്ട് കിട്ടിയത്. അപ്പൊ പറഞ്ഞു വന്നത് ഈ ഷോ ഇങ്ങനെ ഒക്കെ തന്നെ ആണ് താല്പര്യം ഉള്ളവര്‍ കാണുക…വിമര്‍ശിക്കുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ശക്തമായ ഭാഷയിലായിരുന്നു മോഹന്‍ലാല്‍ റോബിനെ വിമര്‍ശിച്ചത്. എന്നാല്‍ ജാസ്മിന്റെ തെറിവിളികളെ ചോദ്യം ചെയ്തതുമില്ല. ഇതിനെതിരെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചത്. ബ്ലെസ്ലിയക്കും റോബിനും വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ നേരത്തെ ജാസ്മിന്റെ വാക്കുകള്‍ നിയന്ത്രിക്കണമെന്ന് ബിഗ് ബോസ് തന്നെ താക്കീത് നല്‍കിയിരുന്നതാണ്്. റോബിന് താക്കീത് ലഭിച്ചതാകട്ടെ നിയമം ലംഘിച്ചതിനായിരുന്നു.
ശാലിനിയായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍് നിന്നും പുറത്തായത്. താരത്തിന്റെ പുറത്താകല്‍ ബിഗ് ബോസ് വീടിന് അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ശാലിനിയേക്കാള്‍ ആക്ടീവല്ലാത്തവര്‍ ബിഗ് ബോസ് വീടിനുള്ളിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ഈ ആഴ്ചയിലേക്കുളള നോമിനേഷന്‍ ബിഗ് ബോസ് വീട്ടില്‍ ഇന്ന് നടക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണ സ്ത്രീകളാരും തന്നെ നോമിനേഷന്‍ പട്ടികയില്‍ വന്നിട്ടില്ല. അശ്വിന്‍, റോബിന്‍, സൂരജ്, ബ്ലെസ്ലി എന്നിവരാണ ഇത്തവണ ബിഗ് ബോസ് മാറി, കുടുംബവിളക്ക് അല്ല! ദുരന്തം പ്രേക്ഷകരുളളത് മലയാളത്തിന്! തെളിവ് ഇവര്‍ക്ക് കിട്ടിയ പിന്തുണനോമിനേഷനില്‍ ഇടം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
