ഒരുകാലത്ത് തെന്നിന്ത്യയാകെ തിളങ്ങി നിന്നിരുന്ന താരമാണ് നടി സിമ്രാന്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സഹോദരിയുടെ മരണ വാര്‍ഷികത്തില്‍ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി സിമ്രന്.
‘നീ ഇവിടെ ഇല്ലായിരിക്കാം… പക്ഷേ നമ്മള് പരസ്പരം തുണയായി ഒരുമിച്ചുണ്ടെന്ന് എനിക്കറിയാം. 20 വര്‍ഷം കഴിഞ്ഞെങ്കിലും നിന്റെ ഒരംശം ഇപ്പോഴും എന്നില്‍ ജീവിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു…’ എന്നും സിമ്രന് കുറിച്ചു. കുട്ടിക്കാലത്തെ ചിത്രവും മുതിര്‍ന്നതിനു ശേഷമുള്ള ചിത്രവുമായി സിമ്രന് പങ്കുവച്ചത്.
20 വര്‍ഷം മുന്‍പാണ് തമിഴ് നടിയായിരുന്ന മൊണാല്‍ മരിക്കുന്നത്. 21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മോണല്‍ മരിക്കുന്നത്. ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഡലിങ്ങില്‍ നിന്നാണ് മോണല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
2000-ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രധനുഷ്’ എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു തുടക്കം. വിജയ് നായകനായി എത്തിയ ബദ്രിയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...