Malayalam
കേസില്‍ ഉന്നത തലത്തില്‍ ചില ഇടപെടല്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍…., കാവ്യയ്ക്ക് താത്കാലിക ആശ്വാസം
കേസില്‍ ഉന്നത തലത്തില്‍ ചില ഇടപെടല്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍…., കാവ്യയ്ക്ക് താത്കാലിക ആശ്വാസം
നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക് കടക്കവെ അന്വേഷണം ഊര്‍ജിതമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന്റെ ഭാഗമായി നിരവധി പേരെയാണ് ചോദ്യം ചെയ്യേണ്ടി വരുന്നത്. എന്നാല്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഭാര്യ കാവ്യാ മാധവനും ഇതുവരെയും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. പത്മസരോവരം വിട്ട് വരില്ലെന്ന വാശിയില്‍ കാവ്യ പിടിവാശി പിടിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ നോട്ടീസ് പോലും കൈപ്പറ്റിയിട്ടില്ല.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് ഉടനില്ലെന്നാണ് പുറത്ത് വരുന്ന ചില വിവരം. അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമാകും ചോദ്യം ചെയ്യല്‍ ഉണ്ടാകുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കാവ്യ പറയുന്ന സ്ഥലത്ത് അന്വേഷണ സംഘമെത്തുമെന്നാണ് ഒടുവിലെ വിവരം. ഏപ്രില്‍ 18 വരെ കാവ്യയെ ചോദ്യം ചെയ്തേക്കില്ല. കേസില്‍ ഉന്നത തലത്തില്‍ ചില ഇടപെടല്‍ നടന്നുവെന്നാണ് സൂചന. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കാവ്യമാധവനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ആദ്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കാവ്യ തടസം അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേയ്ക്ക് മാറ്റി. എന്നാല്‍ ബുധനാഴ്ച ചോദ്യം ചെയ്യല്‍ നടന്നില്ല. അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമേ ഇനി ചോദ്യം ചെയ്യലുണ്ടാകു എന്നാണ് ഏറ്റവും പുതിയ വിവരം. ചോദ്യം ചെയ്യുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ ഇതിനകം തീരുമാനമുണ്ടാകും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. മറ്റൊരു സ്ഥലത്തേയ്ക്കും താനില്ലെന്നും അറിയിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ ഇവിടെയെത്തി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് ചില തടസങ്ങളുണ്ട്. ഇരുവിഭാഗത്തിനും സാധ്യമായ സ്ഥലം അറിയിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് അനിയോജ്യമായ സ്ഥലം കാവ്യ മാധവന്‍ ഏപ്രില്‍ 18 വരെ അറിയിച്ചില്ലെങ്കില്‍ പത്മസരോവരം വീട്ടില്‍ അന്വേഷണ സംഘമെത്തും. പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വച്ചാകും ചോദ്യം ചെയ്യല്‍. മാത്രമല്ല, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കാവ്യയ്ക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്. മഞ്ജുവാര്യയെ ചോദ്യം ചെയ്ത പോലെ ഏതെങ്കിലും ഹോട്ടല്‍ തിരഞ്ഞെടുക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചന. അടുത്ത തിങ്കളാഴ്ചയാണ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം, കേസില്‍ വലിയ വഴിത്തിരിവ് സംഭവിച്ചത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തുറന്ന് പറച്ചിലുകള്‍ എത്തിയതോടെയാണ്. ദിലീപിന്റെ അളിയന്റെ ഓഡിയോ പുറത്ത് വന്നതില്‍ കാവ്യാ മാധവനെ ടാര്‍ജറ്റ് ചെയ്താണ് പറയുന്നത്. താന്‍ അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സമയത്തും ദിലീപിനെ സംരക്ഷിച്ച് കൊണ്ട് കാവ്യാ മാധവനെ വളരെ മോശമായി സംസാരിക്കുന്ന ഒരാളായിരുന്നു അയാള്‍. ആര് ഫോണ്‍ ചെയ്താലും പുളളി പറയുന്നത് ചേട്ടന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ്. ചേട്ടന്‍ അങ്ങനെ അല്ലെന്ന് അദ്ദേഹം സ്ഥിരം പറയുന്നതാണ്’.
2017 നവംബര്‍ 15ാം തിയ്യതി താന്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ ആ സന്ദര്‍ഭത്തില്‍, എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കുമ്പോള്‍ പോലീസിനെ പരിഹസിച്ച് കൊണ്ട് സംസാരിക്കുന്നതും അപായപ്പെടുത്തുന്നത് പറയുന്നതുമായ ഒരുപാട് ഓഡിയോകളുണ്ട്. സംസാരിക്കുന്നതിനിടെ സുരാജ് പറഞ്ഞ ഓഡിയോ ക്ലിപ്പ് നിലവില്‍ പോലീസിന്റെ പക്കലുണ്ട്. പള്‍സര്‍ സുനിയെ കുറിച്ച് പറയുന്നത്. അതില്‍ അദ്ദേഹം പറയുന്നത് തീരെ നിവൃത്തിയില്ലാതെ നടന്ന ഒരുത്തന്‍, ടെറസിലും കട വരാന്തയിലും പാറമടയിലും ഒക്കെ കിടന്ന ഒരുത്തന്‍, ചേട്ടന് എത്രയോ സ്ഥാപനങ്ങളുണ്ട് എവിടെ എവിടെയെങ്കിലും വന്ന് പെന്‍ഡ്രൈവ് കൊടുത്തുകൂടായിരുന്നോ എന്ന് പറഞ്ഞ അതേ കക്ഷികള്‍ തന്നെയാണ് പറയുന്നത് അവിടെ എവിടെയെങ്കിലും വന്ന് അവന് കാശ് വാങ്ങിച്ചോണ്ട് പോയിക്കൂടായിരുന്നോ, ഈ ഒന്നരക്കോടി രൂപക്കാരന്.
അവനിപ്പോ എന്ത് ചെയ്യുന്നു. ആരും നോക്കാനില്ലാതെ ജയിലില്‍ കിടക്കുന്നു. ഇങ്ങനെ പറഞ്ഞതും ആ സുരാജ് തന്നെയാണ്. അതിന്റെ യാഥാര്‍ത്ഥ്യവും പോലീസ് അന്വേഷിക്കട്ടെ. ഇത് അദ്ദേഹം ബന്ധുക്കളുടെ ഇടയില്‍ പറഞ്ഞതാണ്. സുരാജ് ഒളിവില്‍ പോയിരിക്കുകയാണ്. അപ്പോള്‍ സുരാജിനോട് ചോദിക്കേണ്ടതുണ്ട് എന്ത് ഉദ്ദേശത്തിലാണ് ഫോണില്‍ അങ്ങനെ സംസാരിച്ചത് എന്നും തന്റെ സാന്നിധ്യത്തില്‍ ഇങ്ങനെ അല്ലേ സംസാരിച്ചത് എന്ന്. ഇതിലേതാണ് ശരിയെന്ന് ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു.
