അഭിമുഖം കൊടുക്കാനുള്ള സമയമൊക്കെ ഉണ്ടായിരുന്നു; അത്ര തിരക്കുള്ള ആളോന്നുമല്ല ഞാന്‍, അഭിമുഖങ്ങൾ കൊടുക്കാത്തതിന് കാരണം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം; മനസ്സ് തുറന്ന് വിജയ്!
അഭിമുഖം കൊടുക്കാനുള്ള സമയമൊക്കെ ഉണ്ടായിരുന്നു; അത്ര തിരക്കുള്ള ആളോന്നുമല്ല ഞാന്‍, അഭിമുഖങ്ങൾ കൊടുക്കാത്തതിന് കാരണം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം; മനസ്സ് തുറന്ന് വിജയ്!
അഭിമുഖം കൊടുക്കാനുള്ള സമയമൊക്കെ ഉണ്ടായിരുന്നു; അത്ര തിരക്കുള്ള ആളോന്നുമല്ല ഞാന്‍, അഭിമുഖങ്ങൾ കൊടുക്കാത്തതിന് കാരണം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം; മനസ്സ് തുറന്ന് വിജയ്!
‘ഇളയദളപതി’ എന്ന് അറിയപ്പെടുന്ന വിജയ്ക്ക് ആരാധകർ ഏറെയാണ് . തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ്
ഇപ്പോഴിതാ 10 വര്‍ഷങ്ങളായി താന്‍ അഭിമുഖങ്ങളൊന്നും കൊടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്. മുമ്പ് താന്‍ കൊടുത്ത അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ താന്‍ പറഞ്ഞതില്‍ നിന്നും മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നതെന്നും അതോടെയാണ് കുറച്ച് നാളത്തേന് അഭിമുഖങ്ങള്‍ കൊടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയ് പറഞ്ഞു.
സംവിധായകന് നെല്‍സണ്‍ നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. സണ്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലാണ് അഭിമുഖം റിലീസ് ചെയ്തത്.
അഭിമുഖം കൊടുക്കാനുള്ള സമയമൊക്കെ ഉണ്ടായിരുന്നു. അത്ര തിരക്കുള്ള ആളോന്നുമല്ല ഞാന്‍. അഭിമുഖങ്ങളൊക്കെ കൊടുക്കാത്തതിന് ഒരു കാരണം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഭവം നടന്നു. ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത് കുറച്ച് മാറ്റിയാണ് അച്ചടിച്ചു വന്നത്. അത് വേറൊരു രീതിയിലാണ് പ്രൊജക്റ്റായത്. പിന്നെ കുറച്ച് നാളത്തേക്ക് മിണ്ടാതിരിക്കാം എന്ന ഞാന്‍ വിചാരിച്ചു. അങ്ങനെ ഇരുന്നു 10 വര്‍ഷമായി.
അച്ചടിച്ച് വന്നപ്പോള്‍ വളരെ ഹാര്ഷായിട്ട് എനിക്ക് തോന്നി. ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്ന് ഞാന്‍ വിചാരിച്ചു. ക്ലോസ് ഫ്രണ്ട്സും റിലേറ്റീവ്സും എന്നോട് ഇതിനെ പറ്റി ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞത് ഒന്നാണ് വന്നത് വേറെന്നാണെന്ന് അവരോടെല്ലാം പറഞ്ഞു.
ഇപ്പോള്‍ എനിക്കെന്തൊക്കെ പറയാനുണ്ടോ അതെല്ലാം ഒന്നിച്ചാക്കി പുതിയ സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് പറയും. അതില്‍ പ്രധാനപ്പെട്ട കാര്യം അവിടെ പോയി എന്‍ നെഞ്ചുക്കുളെ കുടിയിറുക്കും എന്ന് പറയുമ്പോള്‍ അത്രയും പേരുടെ മനസില്‍ ഞാനുണ്ടല്ലോ എന്ന ഒരു ഉണര്‍വുണ്ടാകും. അത് വലിയ സന്തോഷമാണ്,’ വിജയ് പറഞ്ഞു.
ഏപ്രില്‍ 13 നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേ ആണ് നായിക. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...