Malayalam
ചേട്ടന് അത് വേണമെങ്കില്‍ ആര്‍ക്കും കേറി ഇറങ്ങി നടക്കാവുന്ന ചാലക്കുടിയിലെ ഡി സിനിമാസുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്തുകൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തി എന്നത് കോമണ്‍സെന്‍സ് ഉള്ള എല്ലാവര്ക്കും മനസ്സിലാകും; കാവ്യയെ കുടുക്കാന്‍ വച്ചിരുന്ന സാധനത്തില്‍ ചേട്ടന് കേറി ഏറ്റു പിടിച്ചതാണ്’; കാവ്യയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ആ ഓഡിയോ പുറത്ത്
ചേട്ടന് അത് വേണമെങ്കില്‍ ആര്‍ക്കും കേറി ഇറങ്ങി നടക്കാവുന്ന ചാലക്കുടിയിലെ ഡി സിനിമാസുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്തുകൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തി എന്നത് കോമണ്‍സെന്‍സ് ഉള്ള എല്ലാവര്ക്കും മനസ്സിലാകും; കാവ്യയെ കുടുക്കാന്‍ വച്ചിരുന്ന സാധനത്തില്‍ ചേട്ടന് കേറി ഏറ്റു പിടിച്ചതാണ്’; കാവ്യയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ആ ഓഡിയോ പുറത്ത്
കഴിഞ്ഞ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം തന്നെ മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത് സാധൂകരിക്കുന്ന വിധത്തിലുള്ള ഒരു ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ദിലീപിന്റെ കൂട്ടുകാരന് ശരത്തും തമ്മിലുള്ള സംഭാഷണം. ദിലീപിന്റെ അളിയനില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കിട്ടിയ മൊബൈലുകളിലെ പരിശോധനയിലൂടെയാണ് ഈ നിര്‍ണ്ണായക തെളിവിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ഒന്‍പതര മിനിറ്റ് നീളുന്നതാണ് ഓഡിയോ.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ ദിലീപിനെതിരെ പുതിയൊരു ഗൂഢാലോചന കേസു കൂടി ചുമത്തപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് കാവ്യാ മാധവനെ പ്രതിക്കൂട്ടില്‍ നിര്്ത്തുന്ന തരത്തിലുള്ള ഓഡിയോ ലഭിച്ചിരിക്കുന്നത്.
‘റിപ്പോര്‍ട്ട് വന്നാലെ മൂവ് ചെയ്യാന്‍ പോകൂ. റോത്തഗി സാര്‍ അതൊക്കെ പറയും. ഒരു ദിവസം വാദിക്കുന്നത് അമ്പത് ലക്ഷം രൂപ. റോത്തഗി സാര്‍ അതൊക്കെ പറയും. സുപ്രീംകോടതിയില്‍ ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ശക്തമായ റിപ്പോര്‍ട്ട് വേണം. കേസ് ട്രയലിന് പോകാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് പറയുന്നത് കേസ് നീട്ടിക്കൊണ്ടു പോകാനാണെന്ന് വാദമെത്തും. ഡിസ്ചാര്ജ്ജിന് പോകണമെങ്കില്‍ കൃത്യമായ ലോജിക്കും മറ്റും വേണം. റോത്തഗി സാറിനേയും കുറ്റപ്പെടുത്തുന്നു. സംഭാഷണത്തിന്റെ ആദ്യ ഭാഗത്തില്‍ എങ്ങനെ കേസ് മുമ്പോട്ടു പോകുന്നുവെന്നതാണ്. റിപ്പോര്‍ട്ട് വന്നാലെ സാധ്യതയുള്ളൂവെന്നും
മൂവിങ്ങ് വണ്ടി അല്ലെന്ന് പറയുന്നത് ശരിയല്ല. മൂവിങ് വണ്ടി തന്നെയാണെന്ന് എക്സ്പേര്‍ട്ട് പറഞ്ഞതാണെന്നും സൂരജ് പറയുന്നുണ്ട്. രണ്ടാം ഭാഗത്തിലാണ് കാവ്യയെ കുറിച്ച് പറയുന്നത്. എന്തായാലും പുള്ളിയുടെ ഓരോ കാര്യം. ഇത് ശരിക്കും പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വച്ചിരുന്ന സാധനമാണ്. ഇത് കാവ്യയ്ക്ക് പണി കൊടുക്കണമെന്ന് കൂട്ടുകാരികള്‍ എല്ലാം തീരുമാനിച്ചപ്പോള്‍ തിരിച്ചു കൊടുത്ത പണിയാണ്. അതിന് ചേട്ടന്റെ സമ്മതവുമില്ല. ഈ വന്ന കോളുണ്ടല്ലോ.. ജയിലില്‍ നിന്ന് വന്ന കോള്‍… അത് നാദിര്‍ഷാ എടുത്ത ശേഷമാണ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയാണ് ഉണ്ടായിരുന്നത്.
കാവ്യയെ കുടുക്കാന്‍ വച്ചിരുന്ന സാധനത്തില്‍ ചേട്ടന് കേറി ഏറ്റു പിടിച്ചതാണ്. ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ. ചേട്ടന് അത് വേണമെങ്കില്‍ ആര്‍ക്കും കേറി ഇറങ്ങി നടക്കാവുന്ന ചാലക്കുടിയിലെ ഡി സിനിമാസുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്തുകൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തി എന്നത് കോമണ്‍സെന്‍സ് ഉള്ള എല്ലാവര്ക്കും മനസ്സിലാകും. ചേട്ടനെ കാണാന്‍ പോകാനും പാടില്ല. എല്ലാം ഒഴിവാക്കി ലക്ഷ്യയില്‍ എന്തിന് പോയെന്ന ചോദ്യവും സൂരജ് ഉയര്‍ത്തുന്നു. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ടുകൂട്ടി നടന്നിട്ട്. അവരെല്ലാം പറ്റിച്ച് ഒന്നുമില്ലാ എന്ന് പറഞ്ഞിട്ട് കൂട്ടുകാരികളെ വലിപ്പിച്ചിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ടു പോയിട്ട് തോന്നിയ വൈരാഗ്യം. കാവ്യയ്ക്ക് പണി കൊടുക്കണമെന്ന്.. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ്. ഇത് ചേട്ടന് സമയ ദോഷമാണ്. അമ്പലത്തിലും മറ്റും
ഇവരുടെ മാരീജിന്റെ എന്തെങ്കിലും കുഴപ്പമുണ്ടോ… എനിക്ക് ഇങ്ങനെ പ്രശ്നമുണ്ടായപ്പോള്‍ അങ്ങേര് മരിച്ചു പോയി. ഇതിന്റെ ദോഷം ഒഴിവാക്കാന്‍.. താലിയൊക്കെ തീയിലിടും. ധനനഷ്ടം വളരെ വലുതാണ്. ജാക്ക് ഡാനിയല്‍ പൈസ തിരിച്ചു കിട്ടിയിട്ടില്ല. ഒന്ന് ആലോചിച്ച് നോക്കിയിട്ട് … ഡിങ്കന് പകുതി വച്ച് മുടങ്ങി പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. പണം മുടക്കിയതെല്ലാം പൊളിഞ്ഞു. എന്തൊക്കെയോ കുഴപ്പമുണ്ട്. അത് പരിഹരിച്ചാല്‍ മാത്രമേ പ്രശ്നം തീരൂ. രണ്ടു പേരും ഒരുമിച്ചിരുന്ന് പൂജയും മറ്റും ചെയ്യണം. ഇവരുടെ ഇത് മാറ്റണം. ശര്‍മ്മാജിയെ കുറിച്ചും മധുരയില്‍ നിന്നുള്ള ആളുകളുടെ പൂജയെ കുറിച്ചും പറയുന്നു. കുട്ടിയേട്ടന് മരിച്ചു പോയി-ഇങ്ങനെയൊക്കെ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
അതേസമയം, സംവിധായകന് ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന ഓഡിയോ ടേപ്പിലെ ശബ്ദശകലം ഹൈക്കോടതിയില്‍ പോലീസ് ഹാജരാക്കിയിരുന്നു. ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണെന്ന് ദിലീപ് പറയുന്നതും ഈ ശബ്ദശകലത്തിലുണ്ട്.
‘അവരെ നമ്മള് രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിച്ചിക്കപ്പെട്ടു’ എന്നും ദിലീപ് ഈ ശബ്ദശകലത്തില്‍ പറയുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അഭിഭാഷകന് സുജേഷുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
