Malayalam
ദിലീപിന്റെ കാറില്‍ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍…!?, പല്ലിശ്ശേരി പറയുന്നു
ദിലീപിന്റെ കാറില്‍ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍…!?, പല്ലിശ്ശേരി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനായി നിരവധി പേരെയാണ് ചോദ്യം ചെയ്ത് വിട്ടയച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപിനെയും ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ദിലീപിന്റെ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന് അനൂപും സഞ്ചരിച്ച വാഹനമാണിത്. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്ന കാര്‍ രേഖാ മൂലം കസ്റ്റഡിയിലെടുത്ത ശേഷം ദിലീപിന്റെ വീട്ടില്‍ തന്നെയിടുകയായിരുന്നു പൊലീസ്. കാര്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. കാര്‍ വര്‍ക് ഷോപ്പിലാണെന്നാണ് ദിലീപ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. കാര്‍ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വര്‍ക് ഷോപ്പിലെത്തിയപ്പോള്‍ വാഹനം അവിടെയുണ്ടായിരുന്നില്ല.
തുടര്‍ന്ന് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി. വീട്ടുമുറ്റത്ത് കാര്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകൊണ്ടുപോകാവുന്ന സ്ഥിതിയിലായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്ത് കാര്‍ എത്തിച്ചു നല്‍കണമെന്ന ഉപാധിയില്‍ വാഹനം രേഖാമൂലം കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം തിരികെ പോരുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കേസിന്റെ തുടക്കം മുതല്‍ ദിലീപിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്ന വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോല്‍ വീണ്ടും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്. ദലീപിന്റെ കാറിനുള്ളില്‍ നിന്് ഞെട്ടിപ്പിക്കുന്ന തെളിവുകളായിരിക്കും അന്വേഷം സംഘത്തിന് ലഭിക്കുകയെന്നാണ് പല്ലിശ്ശേരി പറയുന്നു. കാര്‍ കെട്ടിവലിച്ചുകൊണ്ടു പോകാമായിരുന്നല്ലോ…കാറിന്റെ ടെക്നീഷ്യന്മാരെ വിളിച്ചാല്‍ അത് നന്നാക്കി ഓടിച്ചുകൊണ്ട് പോകാന്‍ പറ്റും. എന്നാല്‍ അവിടെയാണ് പോലീസ് ബുദ്ധി പ്രയോഗിച്ചത്.
ക്രൈംബ്രാഞ്ച് എന്ത് കണ്ടെത്തിയാലും കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ദിലീപും വക്കീലും പറയുന്നത്. അപ്പോള്‍ ഈ കാര്‍ അവര്‍ തുറന്ന് കൊണ്ടു പോയാല്‍ എന്തായിരിക്കും അവസ്ഥ. ആ കാറില്‍ അതിന്റെ രഹസ്യമുണ്ടെന്ന് പറഞ്ഞാല്‍ അത് ക്രൈംബ്രാഞ്ച് വെച്ചതാണെന്ന് പറയില്ലേ…, ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ ഈ കേസിന്റെ ഫയല്‍ കോടതിയില്‍ ഏല്‍പ്പിക്കാന്‍. അങ്ങനെ വിവാദങ്ങളുണ്ടായാല്‍ ഉള്ള തെളിവുകളെല്ലാം നഷ്ടപ്പെടില്ലേ…, അതുകൊണ്ട് രാവും പകലും തിരഞ്ഞ് കൃത്യമായ തെളിവുകളാണ് പോലീസ് സമര്‍പ്പിക്കുന്നത്. ഇത്രയും വര്‍ഷം കഴിഞ്ഞ കാറില്‍ എന്ത് നിര്‍ണായക തെളിവാണ് ലഭിക്കുക എന്നതല്ല, നമ്മള് സഞ്ചരിക്കുമ്പോള്‍ എന്തെങ്കിലും ഒരു തെളിവ് ലഭിക്കാം.
നമ്മള് പലഭാഗത്തും പിടിക്കുമ്പോള്‍ ഫിംഗര്‍ പ്രിന്റ് ലഭിക്കും. തലമുടി കൊഴിഞ്ഞ് വീഴാം, അങ്ങനെ എന്ത് തെളിവും ലഭിക്കാം. ഒരു കാര്യം നൂറു ശതമാനം ഉറപ്പാണ്, ആ കാറിനകത്ത് ഞെട്ടിപ്പിക്കുന്ന തെളിവുകളുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ അടക്കം രഹസ്യമായി മൊഴി കൊടുത്തിരിക്കുന്നത്. ആ രഹസ്യങ്ങള്‍ എന്തായിരിക്കാം? പള്‍സര്‍ സുനിയെ കണ്ടാല്‍ പോലും അറിയില്ല എന്ന് പറയുന്ന ദിലീപിനെതിരെയുള്ള തെളിവുകളാണ് ആ കാറിനുള്ളിലുള്ളത്. നമ്മള് ആരും വിചാരിക്കാത്ത ക്ലൈമാക്സിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നുമാണ് പല്ലിശ്ശേരി പറയുന്നത്.
