കഴിഞ്ഞ ദിവസമായിരുന്നു ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ നടന് നാഗ ബാബുവിന്റെ മകളും തെലുങ്ക് നടിയുമായ നിഹാരിക കൊനിഡേല പിടിയിലായത്. ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗ ബാബു. മകള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നാഗബാബു പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നടന് ഇതേകുറിച്ച് പറഞ്ഞിരിക്കുന്നത്. അനാവശ്യ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചു. അനുവദിച്ചിരുന്ന സമയം പിന്നിട്ടും പബ്ബ് പ്രവര്‍ത്തിച്ചതിനാലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പൊലീസ് നല്കുന്ന വിവരമനുസരിച്ച് നിഹാരിക തെറ്റൊന്നും ചെയ്തിട്ടില്ല.
സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന അപവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. അനാവശ്യ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും നാഗ ബാബു പറഞ്ഞു. പ്രമുഖ തെലുഗു നടന്മാരായ ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും സഹോദരനാണ് നാഗ ബാബു.
അതേസമയം, ലഹരിപ്പാര്‍ട്ടിക്കിടെ 142 പേരെയാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഗായകനും ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ് 3 ജേതാവുമായ രാഹുല്‍ സിപ്ലിഗഞ്ജ്, ആന്ധ്രയിലെ ഒരു സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍, എംപിയുടെ മകന് ഉള്‍പ്പെടെ പിടിയിലായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങി നിരവധി നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെടുത്തിരുന്നു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...