Malayalam
കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന ഒരു പ്രതിയാണ് ബാലചന്ദ്രകുമാര്‍ എന്നിരിക്കെ, മാധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ അവന് എങ്ങനെയാണ് ഇന്ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്?; പോസ്റ്റുമായി സംഗീത ലക്ഷ്മണ
കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന ഒരു പ്രതിയാണ് ബാലചന്ദ്രകുമാര്‍ എന്നിരിക്കെ, മാധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ അവന് എങ്ങനെയാണ് ഇന്ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്?; പോസ്റ്റുമായി സംഗീത ലക്ഷ്മണ
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് അഭിഭാഷികയായ സംഗീത ലക്ഷ്മണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അവര്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒന്നുകില്‍ ക്രൈംബ്രാഞ്ചിന് ബാലചന്ദ്രകുമാര്‍ തുണ അല്ലെങ്കില്‍ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് തുണ. രണ്ടുംകൂടി ആയാല്‍ എങ്ങനെ ശരിയാവും ?- സംഗീത ലക്ഷ്മണ ചോദിക്കുന്നു.
സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;
ഒന്നുകില്‍ ക്രൈംബ്രാഞ്ചിന് ബാലചന്ദ്രകുമാര്‍ തുണ അല്ലെങ്കില്‍ ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് തുണ. രണ്ടുംകൂടി ആയാല്‍ എങ്ങനെ ശരിയാവും ? ശരിയാവുമോ? നിങ്ങള്‍ പറയ്യ്…..ദിലീപിനെതിരെ പരാതി കൊടുത്ത, അതിന് മുന്‍പ് നമ്മളാരും തന്നെ കേട്ടിട്ടില്ലാത്ത സംവിധായകന് ബാലചന്ദ്രകുമാറിന്റെ കാര്യമാ ഞാനീ പറയുന്നത്.
കേരളാ ഹൈക്കോടതിയുടെ വെബ്സൈറ്റ് പ്രകാരം, ഈ ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ക്രൈം നമ്പര്‍. 83/2022 ഓഫ് ഇലമക്കര പോലീസ് സ്റ്റേഷന് എന്നൊരു റേപ്പ്കേസില് പ്രതിയാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് ഭയന്ന് ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ബെയില്‍ ആപ്ലിക്കേഷന്‍ 1425/ 2022 എന്ന ജാമ്യപേക്ഷ ഹൈക്കോടതി അനുവദിച്ചിട്ടില്ല, പ്രതിക്ക് അനുകൂലമായി ഇടക്കാലഉത്തരവും നല്‍കിയിട്ടില്ല.
പ്രഥമദൃഷ്ട്യാ കേസ് നിലനില്ക്കും എന്ന സാഹചര്യങ്ങളിലാണ് പലപ്പോഴും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കാതിരിക്കുക. ബാലചന്ദ്രകുമാര്‍ പ്രതിയായ ആ റേപ്പ് കേസിലെ ഇരയുടെ രഹസ്യമൊഴി ഒരു മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന ഒരു പ്രതിയാണ് ബാലചന്ദ്രകുമാര്‍ എന്നിരിക്കെ, മാധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ അവന് എങ്ങനെയാണ് ഇന്ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്?
എന്നാല്‍ പിന്നെ എന്തിനായിരുന്നു ഹൈക്കോടതിയില്‍ അവന് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്? ഹൈക്കോടതി എന്തിനാണ് സമയം ചിലവഴിച്ച് ആ ജാമ്യപേക്ഷ പരിഗണിക്കുന്നത് ? അതോ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു എന്ന ഇന്നത്തെ മാധ്യമവാര്‍ത്ത ശരിയല്ലേ?
ദിലീപ് ഉള്‍പ്പെട്ട കേസുകള്‍ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന മറ്റ് പല വാര്‍ത്തകള്‍ പോലെ വളച്ചൊടിച്ചതും മൂടിവെച്ചതും ഏച്ചു വെച്ചതും ഊതി പെരുപ്പിച്ചതുമായ മറ്റൊരെണ്ണം മാത്രമോ ഇതും? ഇപ്പറഞ്ഞ മാധ്യമവാര്‍ത്ത ശരിയെങ്കില്‍ ഹൈക്കോടതിയുടെ പരിഗണയിലുള്ള, ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ കുറിച്ച് എന്തേ വാര്‍ത്തയില്‍ പരാമര്‍ശമില്ല? ങേ?
ഇതൊക്കെ ചോദിക്കാനും പറയാനും കൊലയാളി ലക്ഷ്മണയുടെ മകളും മികവില്‍ മികച്ച ലോകൈക ഫ്രോഡും മൂന്ന് കെട്ടിയതുമായ സുരേഷ് കുമാറിന്റെ ആദ്യ ഭാര്യയും സ്വന്തം മക്കള്‍ക്ക് ശൂര്പ്പണകയുമായ സംഗീതാ ലക്ഷ്മണ മാത്രമേ ഉള്ളു എന്നത് കഷ്ടമല്ലേ? കേരളനാടിന് കഷ്ടമല്ലേ? നാട്ടിലെ നീതിന്യായസംവിധാനത്തിന് കഷ്ടമല്ലേ?? അല്ലേ, പറയൂ മാലോകരെ പറയൂ? എന്ന് പറഞ്ഞാണ് സംഗീത പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ഭാവനയെ അധിക്ഷേപിച്ചും സംഗീത ലക്ഷ്മണ രംഗത്തെത്തിയിരുന്നു. 26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിതമായിരുന്നു ഭാവന ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. ഉദ്ഘാടന സമയം അടുത്തപ്പോഴാണ് നടി ഭാവന വേദിയിലേക്ക് എത്തുന്ന കാര്യം ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് അറിയിക്കുന്നത്. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെണ് പ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.
ഇതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഭാവനയെ അധിക്ഷേപിച്ച് സംഗീത ലക്ഷ്മണ രംഗത്തെത്തിയത്. വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. എക്സ്ക്യൂസ് മി യേയ്.’ എന്നായിരുന്നു പോസ്റ്റ്.
ഇതിന്റെ വിമര്‍ശനങ്ങള്‍ കെട്ടടങ്ങും മുമ്പ് തന്നെ അടുത്ത പോസ്റ്റുമായും ഇവര്‍ എത്തിയിരുന്നു. തന്റെ അച്ഛനെയും ഭര്‍ത്താവിനെയും കുറിച്ച് പറഞ്ഞുകൊണ്ട് സംഗീത ലക്ഷ്മണ രംഗത്ത് എത്തിയത്. താന്‍ അടുത്തറിഞ്ഞിട്ടുള്ളതില്‍ വെച്ച് തന്നെ ഏറ്റവും മുന്തിയ ഫ്രോഡുകളില്‍ ഒരാള്‍ തന്റെ അച്ഛനും, മറ്റൊരാള്‍ തനിക്ക് ഉണ്ടായിട്ടുള്ള ഏക ഭര്‍ത്താവ് ആണെന്നും സംഗീത സമൂഹമാധ്യമത്തില്‍ കുറിക്കുകയായിരുന്നു. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവില്‍ ചേര്‍ന്ന് ഉണ്ടായതാണ് തന്റെ മക്കളെന്നും സംഗീത പറയുകയുണ്ടായി. ഇതിനുപിന്നാലെ സംഗീത ലക്ഷ്മണയുടെ മകന് അനന്തു സുരേഷ്കുമാര്‍ എഴുതിയ മുന്‍കാല കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
