Malayalam
ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു! ഒന്നൊന്നര കുടുക്കിൽ ദിലീപ് വീഡിയോ വൈറൽ
ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു! ഒന്നൊന്നര കുടുക്കിൽ ദിലീപ് വീഡിയോ വൈറൽ
ലോക്ക് ഡൗൺ കാലത്ത് തിയേറ്ററുകളും, സിനിമ ചിത്രീകരണവും നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിലായിരുന്നു . ജനപ്രിയ നായകന് ദിലീപിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ലായിരുന്നു. ഭാര്യ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പം വീട്ടില്‍ തന്നെയായിരുന്നു താരം. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ മകളുടെ രണ്ടാം പിറന്നാളിന് താരദമ്പതിമാര്‍ ഒന്നിച്ചെത്തിയിരുന്നു. അതുപോലെ നവംബറില്‍ വിവാഹ വാര്‍ഷികത്തിനും കാവ്യയും ദിലീപും പുറത്ത് വന്നിരുന്നു. ഇവരുടെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ഓളമാണ് സൃഷ്ട്ടിച്ചത്
ഏറ്റവും ഒടുവിൽ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങുകളില്‍ ദിലീപ് കുടുംബസമേതം പങ്കെടുക്കാന്‍ എത്തിയത് . ദിലീപിന്റെ സുഹൃത്തിന്റെ മകള്‍ എന്നതിലുപരി മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിര്‍ഷയുടെ മകള്‍ ആയിഷ.ഇരുകുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. ചടങ്ങിനിടെ കാവ്യ മാധവന്റെ ഫോട്ടോ ഫോണില്‍ പകര്‍ത്തുന്ന ദിലീപിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ ദിലീപ് ഫാന്‍സ് ക്ലബ്ബുകളിലൂടെ താരത്തിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോസ് എടുക്കുന്ന ദിലീപാണ് വീഡിയോയിലുള്ളത്. ആറ് കുഞ്ഞുങ്ങളോട് തമാശ പറഞ്ഞും അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ദിലീപും അവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ്. വീഡിയോ എടുത്തത് എപ്പോഴാണെന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.
മൈ സാന്റാ ആണ് ദിലീപ് നായകനായി അഭിനയിച്ച് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇനി നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന കേശു ഈ വീടിന്റെ നാഥന് എന്ന സിനിമ കൂടി വരാനിരിക്കുകയാണ്. ദിലീപ് അറുപത് വയസുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകത കൂടിയുണ്ട്. ഇത് കൂടാതെ മറ്റ് സിനിമകള്‍ കൂടി ദിലീപിന്റേതായി വരാനിരിക്കുന്നു
