Malayalam
ദിലീപ് സ്വപ്നത്തില്‍ പോലും ഇത് പ്രതീക്ഷിച്ചു കാണില്ല; ദിലീപിന് തിങ്കളാഴ്ച നിര്‍ണായകം
ദിലീപ് സ്വപ്നത്തില്‍ പോലും ഇത് പ്രതീക്ഷിച്ചു കാണില്ല; ദിലീപിന് തിങ്കളാഴ്ച നിര്‍ണായകം
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് ലഭിത്തിരിക്കുന്നത്. ഇതുവരെയും പ്രതീക്ഷിക്കാത്ത പലരുടെയും പേര് വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇതിന് പിന്നാലെ വീണ്ടും അറസ്റ്റ് നടക്കുമോ ഇല്ലയോ എന്നുള്ള കാര്യം കണ്ട് തന്നെ അറിയേണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴിതാ ദിലീപ് വീണ്ടും അറസ്റ്റിലാകും എന്ന് തന്നെയാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഫോണിലെ വിവരങ്ങള്‍ ഐടി വിദഗ്ദനായ സായി ശങ്കര്‍ മുഖേന ഡിലീറ്റ് ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചില വിവരങ്ങള്‍ വീണ്ടെടുത്തെന്നും അത് നിര്‍ണായക വിവരങ്ങളാണെന്നുമാണ് അറിയാന്‍ കഴിയുന്ന വിവരം. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം.
ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലിപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇത്രയേറെ കാര്യങ്ങള്‍ സംഭവിച്ചതിനാലും ചില നടിമാരുമായുള്ള ചാറ്റുകള്‍ തിരിച്ചെടുത്തതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. അതുമാത്രമല്ല, ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടത്തിയ സീരിയല്‍ നിര്‍മ്മാതാവായ യുവതിയില്‍ നിന്നും പ്രവാസി സംരംഭയായ സീരിയല്‍ നടിയെയും ചോദ്യം ചെയ്തുവെന്നും വിവരമുണ്ട്. ഇവരില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതൊന്നും തന്നെ ദിലീപ് പ്രതീക്ഷിച്ചിരുന്നതല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
പള്‍സര്‍ സുനി തുടക്കത്തില്‍ തന്നെ ദിലീപിന്റെ പേര് പറഞ്ഞപ്പോഴായിരുന്നു ആദ്യത്തെ തിരിച്ചടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി ആയതോടെ തിരിച്ചടികള്‍ മാത്രമാണ് ദിലീപിന് ലഭിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത വിവരം ക്രൈംബ്രാഞ്ച് കണ്ടുപിടിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തത്.
കാരണം അതിലുള്ള വിവരങ്ങള്‍ അത്രത്തോളം സുപ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അവയില്‍ ചിലത് വീണ്ടെടുക്കാന്‍ കഴിയുമെന്ന് ദിലീപ് സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല. നിയമകാര്യത്തില്‍ അഗ്രകണ്യനായ രാമന് വക്കീലിനു പോലും കാലിടറി എന്ന് പറയാതെ വയ്യ. ദിലീപിന്റെ ഇത്തരത്തിലുള്ള വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ദിലീപിനെ ഇപ്പോള്‍ വീണ്ടും കുരുക്കിയിരിക്കുന്നത്.
