Bollywood
രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!
രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!
കോവിഡ് രോഗബാധ സ്ഥിരീകരിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. വീട്ടില്‍ ചികിത്സ തുടരുമെന്ന് താരം അറിയിച്ചു.
ഓഗസ്റ്റില്‍ തമന്നയുടെ അച്ഛനും അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അന്ന് അറിയിച്ചത്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് തമന്നയ്ക്കാണ്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പറഞ്ഞിരുന്നു. വെബ്സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു താരം. ഇതിനിടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്.
