Malayalam
സംഘടനയിൽ നിന്നും കാവ്യാമാധവൻ രാജി വയ്‌ക്കാനൊരുങ്ങിയതിന്റെ കാരണം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഇന്നസെന്റ്; വാക്കുകൾ വൈറൽ
സംഘടനയിൽ നിന്നും കാവ്യാമാധവൻ രാജി വയ്‌ക്കാനൊരുങ്ങിയതിന്റെ കാരണം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഇന്നസെന്റ്; വാക്കുകൾ വൈറൽ
നടൻ എന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഇന്നസെന്റ്. താരസംഘടനയായ അമ്മയുടെ ദീർഘകാല പ്രസിഡന്റായിരുന്നു അദ്ദേഹം. ഇപ്പോഴിതാ സംഘടനയിൽ നിന്നും നടി കാവ്യാമാധവൻ ഒരിക്കൽ രാജി വച്ചു പോകാനൊരുങ്ങിയ വിശേഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കിടുകയാണ്
‘ ഒരിക്കൽ കാവ്യ എന്റെ അടുത്ത് വന്നിട്ട് കുറച്ച് നേരം എന്നെ നോക്കി നിന്നു. എന്താ കാര്യമെന്ന് ഞാൻ ചോദിച്ചു. ഇന്നസെന്റ് അങ്കിളിന് അസുഖം വന്നിട്ട് മാറ്റമുണ്ടായോ ഇല്ലയോ എന്ന് ചോദിച്ചു. മുടിയൊക്കെ പോയെന്ന് ഞാൻ പറഞ്ഞു. ഇന്നസെന്റ് അങ്കിളിനെ പോലൊരാൾക്ക് ഈ അസുഖം വരേണ്ടതുണ്ടോ എന്നായി അവൾ. അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാൾ അന്ന് കാവ്യയാണ്. ഞാൻ പറഞ്ഞു, കാവ്യ ഒരു കാര്യം മനസിലാക്കണം. അമ്മയിൽ നിന്നും പത്ത് പൈസ നമ്മൾ പറ്റിച്ചാൽ ഇങ്ങനെയുള്ള രോഗം വരും. അത് ആർക്കും വരാം. ഇനി പൈസ വേറെ ആരേലും എടുക്കുന്നത് കണ്ടിട്ട് പറയാതിരുന്നാലും ഇങ്ങനെയുള്ള അസുഖം വരാമെന്നും പറഞ്ഞു.
അതെല്ലാം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ എന്നെ വീണ്ടും അവൾ വിളിച്ചു. അന്ന് പറഞ്ഞില്ലേ അങ്കിൾ, എക്സിക്യൂട്ടീവ് അംഗങ്ങൾക്കും വരുമെന്ന്. വീട്ടിൽ പറഞ്ഞപ്പോൾ അങ്കിൾ വെറുതേ പറഞ്ഞതാണെന്നാണ് എല്ലാവരും പറയുന്നതെന്നും പറഞ്ഞു. പക്ഷേ ഞാൻ വീണ്ടും അവളെ കളിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കാവ്യ വിളിച്ചു, എന്നിട്ട് പറഞ്ഞു അങ്കിൾ ഞാൻ രാജി വയ്‌ക്കുകയാണെന്ന്. കക്ഷി പേടിച്ചുപോയി. അവസാനം അവളെ പറഞ്ഞു മനസിലാക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടെന്നാണ് നടൻ പറഞ്ഞത്
