News
അന്ന് പള്ളിയിലാണെങ്കിൽ ഇന്ന് അമ്പലത്തിൽ! മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ദിലീപ്! കൈനോട്ടക്കാരന്റെ വെളിപ്പെടുത്തൽ
അന്ന് പള്ളിയിലാണെങ്കിൽ ഇന്ന് അമ്പലത്തിൽ! മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ദിലീപ്! കൈനോട്ടക്കാരന്റെ വെളിപ്പെടുത്തൽ
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ നടന്റെ വീടിന് സമീപത്തുണ്ടായിരുന്നു. ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി ക്രൈം ബ്രാഞ്ചിന് തിരിച്ചടിയായിരുന്നു. ദിലീപിന് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതോടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും മടങ്ങി.
ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപ് വീട്ടിലില്ലെന്ന് ബോധ്യപ്പെട്ടതോടെ നടൻ എവിടെ പോയെന്നുള്ള ചോദ്യം അതോടെ ഉയർന്നു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ഇന്ന് ദിലീപ് ആലുവ ശിവ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു മടങ്ങിയെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. വർഷങ്ങളായി ദിലീപിന്റെ വീടിന് മുൻപിൽ കൈനോട്ടം നടത്തി വരുന്ന വ്യക്തിയാണ് ഇത് തുറന്ന് പറഞ്ഞത്. തുടർന്നാണ് ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത്.
വധഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തി ദിലീപ് പ്രാര്‍ഥന നടത്തിയിരുന്നു. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് അന്ന് ദിലീപ് എത്തിയത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. പള്ളിയില്‍ സ്ഥിരമായി എത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട് ദിലീപ്. എന്നാൽ ഇത്തവണ മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചാണ് ദിലീപ് അമ്പലത്തിൽ തൊഴാൻ എത്തിയത്
