Connect with us

ദിലീപിന് സ്വാഭാവിക നീതി കിട്ടി… ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു; ജോണ്‍ ഡിറ്റോ

Malayalam

ദിലീപിന് സ്വാഭാവിക നീതി കിട്ടി… ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു; ജോണ്‍ ഡിറ്റോ

ദിലീപിന് സ്വാഭാവിക നീതി കിട്ടി… ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു; ജോണ്‍ ഡിറ്റോ

ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചത്തോടെ നിരവധി പേരാണ് നടന് പി[പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ പി.ആര്‍.

”ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം” എന്നാണ് വിധിയെ സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരില്‍ ഒരാളാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ. നടൻ ആദിത്യൻ ജയൻ, നാദിർഷ തുടങ്ങിയവരും ദിലീപിന് പിന്തുണയും എത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിനും, മറ്റ് പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. ജാമ്യ ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top