Malayalam
ഓടി തളരേണ്ട ദിലീപേ… എത്ര ഓടിയാലും എത്തില്ല; ഇതാണ് മഞ്ജുവിന്റെ വിജയം; മഞ്ജുവോ ദിലീപോ? ഉത്തരം അറിയാൻ ഇത് മാത്രം മതി !
ഓടി തളരേണ്ട ദിലീപേ… എത്ര ഓടിയാലും എത്തില്ല; ഇതാണ് മഞ്ജുവിന്റെ വിജയം; മഞ്ജുവോ ദിലീപോ? ഉത്തരം അറിയാൻ ഇത് മാത്രം മതി !
പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ദിലീപും മഞ്ജു വാര്യരും ചേര്‍ന്ന് അവസാനിപ്പിച്ചത്. അന്നത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായി മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. എന്നാൽ മഞ്ജുവിൽ നിന്നും അകന്നതിനു ശേഷം ദിലീപിന് എന്ത് സംഭവിച്ചു . സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്….
പക്ഷെ മഞ്ജുവിന് സംഭവിക്കേണ്ടതൊക്കെ തന്നയാണ് സംഭവിച്ചത്. സിനിമയില്‍ വന്നകാലത്തും പിന്നീട് ഒന്നര പതിറ്റാണ്ടിന് ശേഷം തിരിച്ചുവന്നകാലത്തും അത്ഭുതങ്ങള്‍ സൃഷ്ടിച്ച നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും മഞ്ജു വാര്യര്‍ക്ക് മാത്രം സ്വന്തം. . വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് താരം രണ്ടാം വരവില്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് ഈ കാലം കൊണ്ട് നടി തെളിയിച്ച് കഴിഞ്ഞു.
ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. തുടര്‍ന്ന് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. രണ്ടാം വരവില്‍ കൂടുതലും നായിക പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. ഇടയ്ക്ക് മേക്കോവറിലൂടെയും നടി ആരാധകരെ ഞെട്ടിച്ചിരുന്നു.
അതേസമയം വിവാഹമോചിതനായി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരം കാവ്യാമാധവനെ വിവാഹം കഴിച്ചശേഷം മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ദിലീപിന്റെ അവസ്ഥ എല്ലാവരെയും ഒന്ന് ഞെട്ടിക്കുന്നതാണ്. മലയാള സിനിമയെ അടക്കി വാണിരുന്ന ദിലീപ് ഇങ്ങനെ ആയിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എടവനക്കാട്ടുകാരന്‍ പത്മനാഭന് പിള്ളയുടേയും സരോജത്തിന്റേയും മകനായി ജനിച്ച ഗോപാലകൃഷ്ണന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുന്നതോടെ ജനപ്രിയ നായകന്റെ പ്രതിച്ഛായ ഒരു ചില്ലു പാത്രം പോലെ തകരുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപ് ക്വട്ടേഷന്‍ നല്കി നടിയെ ആക്രമിച്ചെന്നായിരുന്നു കേസ്.
സിനിമാ അനുഭവങ്ങൾ പറഞ്ഞിരുന്ന ദിലീപിനെ കുറിച്ച് ഇന്ന് മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ ദിലീപും കോടതിയും , ദിലീപ് കൊട്ടെഷൻ , അങ്ങനെ സിനിമയിലും വലിയ ട്വിസ്റ്റോടെ ഈ നായകന്റെ ജീവിതം മാറിമറിഞ്ഞു.
ഇതിനിടയിൽ ജനപ്രീതിയിൽ ആര് മുന്നിൽ എന്നുള്ള ഒരു കണക്ക് നോക്കാം . വിവാഹിതയായി സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത മഞ്ജു വിവാഹജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയത് ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ്. അത്രയധികം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നില്ല മഞ്ജു . 2019 ആയിട്ടാണ് മഞ്ജു ഇൻസ്റ്റാ ഗ്രാമിൽ സജീവമായത്.
വെറും മൂന്ന് വര്‍ഷം മാത്രമേ ആയിട്ടുള്ളു എങ്കിലും മഞ്ജുവിന്റെ ഇൻസ്റ്റാ ഗ്രാം അകൗണ്ട് വേരിഫിസ് അകൗണ്ടായി… രണ്ട് മില്യൺ ഫോള്ളോവേഴ്സും മഞ്ജുവിന് ഉണ്ട്…
അതേസമയം, 2017 രാമലീല സിനിമാ പോസ്റ്റർ പങ്കിട്ടുകൊണ്ടാണ് ദിലീപ് ഇൻസ്റ്റാഗ്രാമിൽ തുടക്കമിടുന്നത്. ആ വർഷമായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ തുടക്കവും. എന്നാൽ അഞ്ചു വർഷത്തിനിപ്പുറവും വെറും രണ്ട് ലക്ഷം ഫോളോവേഴ്സാണ് ദിലീപിനുള്ളത്.
നടി മഞ്ജു വാര്യരോടുള്ള പ്രേക്ഷക പ്രിയം ഈ കണക്കിൽ നിന്നും മനസിലാക്കാം. ഇനി എത്ര നാൾ കാത്തിരിക്കണം ദിലീപ് പഴയ താരത്തിളക്കത്തിലേക്ക് മടങ്ങിയെത്താൻ,,?
about dileep
