News
മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു! കേസുമായി മുന്നോട്ട് പോവാൻ അദ്ദേഹം പിന്തുണച്ചു; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ
മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു! കേസുമായി മുന്നോട്ട് പോവാൻ അദ്ദേഹം പിന്തുണച്ചു; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ തന്റെ വെളിപ്പെടുത്തലുകൾക്ക് മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണ ലഭിച്ചെന്ന് ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പർ താരത്തിന്റെ പിന്തുണ ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ‘മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാൻ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങൾ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,’ ബാലചന്ദ്രകുമാർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരെ ഇന്ന് മുതല്‍ മൂന്നുദിവസം ചോദ്യം ചെയ്യും. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഒന്‍പത് മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കും.
ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന് അറിയപ്പെടുന്ന ശരത് ജി നായരെയും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. സാക്ഷിയായാണ് ശരത്തിനെ വിളിച്ചു വരുത്തുക. എന്നാല്‍ ശരത് ജി നായര്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എഡിജിപി എസ്. ശ്രീജിത്, എം.പി മോഹനചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ നടക്കുക. ഇതിനായുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. ആദ്യം വിവിധ സംഘങ്ങളായി പ്രതികളെ ഓരോരുത്തരെയും പ്രത്യേകം ചോദ്യം ചെയ്യും. ശേഷം സംഘത്തെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
