ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന് കൊറോണ സ്ഥിരീകരിച്ചു
ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ട്വിറ്ററിലൂടെയാണ് 64കാരനായ സണ്ണിഡിയോള്‍ തനിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ഡിയോള്‍ അഭ്യര്‍ഥിച്ചു.]
എനിക്ക് കൊറോണ പോസിറ്റീവ് ആയി. ക്വാറന്റൈനില്‍ പ്രവേശിച്ചു കഴിഞ്ഞു. ആരോഗ്യം സുഖമായിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവുകയും കോവിഡ് ടെസ്റ്റ് നടത്തുകയും വേണമെന്നായിരുന്നു സണ്ണി ഡിയോള്‍ ട്വീറ്റ് ചെയ്തത്.
2091ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗര്ദസ്പൂര് മണ്ഡലത്തില്‍ നിന്നാണ് സണ്ണിഡിയോള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ കോണ്‍ഗ്രസ് എംപി സുനില്‍ ജാക്കറിനെ തോല്‍പ്പിച്ചായിരുന്നു സണ്ണി ഡിയോളിന്റെ വിജയം. ആദ്ദഹത്തിന്റെ പിതാവും നടനുമായിരുന്ന ധര്‍മേന്ദ്രയും നേരത്തെ ബിജെപി എംപിയായിരുന്നു
